Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലസ് വൺ പ്രവേശനം :വിദ്യാഭ്യാസ മന്ത്രി ആ സ്ഥാനത്ത് ഇരിക്കാൻ യോഗ്യത ഇല്ലെന്ന് കെ എസ് യു

കണ്ണൂര്‍: വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യാന്‍ അറിയത്ത മന്ത്രി വി. ശിവന്‍കുട്ടി ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പുതിയ ബാച്ചുകള്‍ അനുവദിക്കണമെനാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന വ്യാപകമായി നടത്തുന്ന അവകാശ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിജിത്ത്.

എസ്.എസ്.എല്‍.സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് നേടിയിട്ടും തുടര്‍ പഠനത്തിന് സീറ്റ് ലഭിക്കാതെ നിരവധി വിദ്യാര്‍ത്ഥികൾ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ്. ഫലം വന്നതിന് ശേഷം തുടര്‍ പഠനത്തിനായി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യമുന്നയിച്ചപ്പോൾ പാസായ എല്ലാവര്‍ക്കും അവര്‍ ഇഷ്ടപ്പെട്ട കോഴ്‌സുകള്‍ പഠിക്കാന്‍ അവസരം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു.

ksu-1619097616.jpg

എന്നാല്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി പറഞ്ഞത് നേരത്തെ നല്‍കിയ ഉറപ്പിന് കടക വിരുദ്ധമാണ്.അരണയെ പോലെ മന്ത്രിക്ക് മറവി സംഭവിച്ചിരിക്കുകയാണ്. തന്റെ കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിലെ പ്രശ്‌നങ്ങളെ കുറിച്ച് യാതൊരു ബോധവും ഇല്ലാത്ത മന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും അഭിജിത്ത് പറഞ്ഞു.ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു.

Recommended Video

cmsvideo
    ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

    സുന്ദരീ... റെഡിൽ അതീവ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ, ഏറ്റെടുത്ത് ആരാധകർ

    സംസ്ഥാന ജനറല്‍ സെക്രട്ടറി അതുല്‍.വി.കെ, ജില്ലാ ഭാരവാഹികളായ ഫര്‍ഹാന്‍ മുണ്ടേരി,ആദര്‍ശ് മാങ്ങാട്ടിടം,അന്‍സില്‍ വാഴപ്പള്ളില്‍,ഹരികൃഷ്ണന്‍ പാലാട്,മുഹമ്മദ് റാഹിബ് കെ.ഇ,ആഷിത്ത് അശോകന്‍,ഉജ്ജ്വല്‍ പവിത്രന്‍,ആകാശ് ഭാസ്‌കരന്‍,നവനീത് കീഴറ,എബിന്‍ പി.ജെ,സുഹൈല്‍ ചെമ്പന്‍തൊട്ടി,അനുരാഗ്. എന്‍.പി,അശ്വിന്‍ മതുക്കോത്ത്,സായന്ത്.ടി, അതുല്‍.എം.സി,അക്ഷയ് ആയിക്കര,ആദര്‍ശ് ജി.കെ,അലേഖ് കാടാച്ചിറ,ഹര്‍ഷരാജ് സി.കെ,ചാള്‍സ് സണ്ണി,അബിൻ ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+