കണ്ണൂർ എഡിഎം നവീന്‍ ബാബു മരിച്ച നിലയില്‍: മരണം പിപി ദിവ്യയുടെ ആരോപണത്തിന് പിന്നാലെ
കണ്ണൂർ: കണ്ണൂർ അഡീഷന്‍ ജില്ലാ മജിസ്ട്രേറ്റ് (എ ഡി എം) നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂരില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച് പത്തനംതിട്ടയിലേക്ക് പോകാനിരുന്ന എ ഡി എമ്മിനെ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
കണ്ണൂരില്‍ നിന്നും സ്വന്തം നാട് കൂടിയായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫർ ലഭിച്ച നവീന്‍ ബാബു ഇന്ന് പുലർച്ചെ ചെങ്ങന്നൂരില്‍ എത്തേണ്ടതായിരുന്നു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാനായി ചെങ്ങന്നൂർ റെയില്‍ വേ സ്റ്റേഷനില്‍ ബന്ധുക്കള്‍ കാത്ത് നില്‍ക്കുന്നുമുണ്ടായിരുന്നു. ട്രെയിന്‍ എത്തിയിട്ടും നവീന് ബാബു ഇറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല.

ബന്ധുക്കള്‍ കണ്ണൂരില്‍ വിവരം അറിയിച്ചതിനെ തുടർന്ന് താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നവീന്‍ ബാബുവിനെ ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലം മാറിപ്പോകുന്ന എ ഡി എമ്മിന് കഴിഞ്ഞ ദിവസം ഓഫീസില്‍ വെച്ച് യാത്രയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
പിപി ദിവ്യയുടെ ആരോപണം
പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ രൂക്ഷ വിമർശനമായിരുന്നു യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ നടത്തിയത്. എന്‍ ഒ സി നല്‍കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തി. ഇതിന്റെയെല്ലാം തെളിവ് തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്ത് വിടുമെന്നും കളക്ടർ കൂടി പങ്കെടുത്ത പരിപാടിയില്‍ വെച്ച് പി പി ദിവ്യ പറഞ്ഞു.
ആദ്യം നല്‍കാതിരുന്ന എന്‍ ഒ സി ഇപ്പോള്‍ എങ്ങനെ കിട്ടിയെന്ന് അറിയാം. എന്തായാലും എന്‍ ഒ സി നല്‍കിയതിന് അദ്ദേഹത്തോട് നന്ദി പറയാനാണ് വന്നത്. ജീവിതത്തില്‍ എപ്പോഴും സത്യസന്ധത പുലർത്തണം. കണ്ണൂരില്‍ നടത്തിയത് പോലെയുള്ള പ്രവർത്തനങ്ങളായിരിക്കരുത് ഇനി പോകുന്ന സ്ഥലങ്ങളില്‍ നടത്തേണ്ടത്. നല്ലരീതിയില്‍ ആളുകളെ സഹായിക്കണമെന്നും പിപി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഈ വിമർശനത്തിലും ആരോപണത്തിലും മനം നൊന്താണ് എ ഡി എം ജീവനൊടുക്കിയതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications