ഇനി പ്രതീക്ഷ സുപ്രീംകോടതിയില്‍; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം: ഹര്‍ജിയുമായി ഭാര്യ
ഡല്‍ഹി: കണ്ണൂരില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഭാര്യ മഞ്ജുഷ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയതോടെയാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു.
കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ പിപി ദിവ്യ മാത്രമാണ് കേസിലെ ഏക പ്രതി. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ പ്രസംഗം നവീന്റെ ആത്മഹതയ്ക്ക് പ്രേരണയായെന്നാണ് കുറ്റപത്രം പറയുന്നത്. ക്ഷണിക്കാതെയാണ് ദിവ്യ ഈ യോഗത്തില്‍ എത്തിയത്.

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഡാലോചന കേരള പൊലീസ് അന്വേഷിച്ചിട്ടില്ല. പൊലീസ് തയാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമുണ്ട്. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷത്തില്‍ തനിക്കോ, കുടുംബത്തിനോ വിശ്വാസമില്ലെന്നും മഞ്ജുഷ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 15 നാണ് നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നും അധികാരവും പദവിയും അവര്‍ ദുരുപയോഗം ചെയ്തെന്നും കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
എഡിഎമ്മിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ വിരമിക്കുന്ന ചടങ്ങില്‍ തന്നെയെത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. പ്രസംഗത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതിന് പ്രാദേശിക ചാനലിന്റെ വീഡിയോഗ്രാഫറെ ചുമതലപ്പെടുത്തി. സ്വന്തം ഫോണിലൂടെ ആ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു. പ്രസംഗത്തിനിടെ 'രണ്ട് ദിവസത്തിനകം അറിയാമെന്ന' പരാമര്‍ശം ഭീഷണിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കണ്ണൂരിലെ സിപിഎമ്മിന്റെ പ്രധാനികളില്‍ ഒരാളും കൂടിയായ ദിവ്യയുടെ പരാമര്‍ശം സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെ എഡിഎം ഭയപ്പെട്ടു. തുടര്‍ന്നാണ് പിറ്റേന്ന് പുലര്‍ച്ചയോടെ നവീന്‍ താമസ സ്ഥലത്ത് ജീവനൊടുക്കിയതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ ആത്മഹത്യ കുറിപ്പോ മറ്റ് കാരണങ്ങളോ കണ്ടെത്താനായില്ല. പെട്രോള്‍ പമ്പുടമ ടിവി പ്രശാന്തുമായി ദിവ്യ ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും നാനൂറിലധികം പേജുള്ള കുറ്റപത്രത്തിലുണ്ട്. 82 സാക്ഷികളാണ് കേസിലുള്ളത്. അതേസമയം, കേസ് സിബിഐ വിശദമായി അന്വേഷിക്കണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് തള്ളിയത്. അഭിഭാഷകന് എംആര്‍ രമേശ് ബാബുവാണ് മഞ്ജുഷയുടെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ?











Click it and Unblock the Notifications