കണ്ണൂരില്‍ വിമാനമിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം.. ഉദ്ഘാടനം ഡിസംബര്‍ 9 ന്
Recommended Video

ഒടുവില്‍ കണ്ണൂരില്‍ വിമാനത്താവളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ഡിസംബര്‍ 9 ന് വിമാനത്താവളത്തിന്‍റെ ഉദ്ഘാടനം നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതേസമയം ആരാണ് ഉദ്ഘാടനം ചെയ്യുകയെന്നത് സംബന്ധിച്ച് വ്യക്തത ഇല്ല. പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ ആവും ഉദ്ഘാടനം എന്നാണ് വിവരം.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനാനുമതി കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി പരിശോധന പൂര്‍ത്തിയാക്കി. ഈ വര്‍ഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വ്വീസുകള്‍ ആംരഭിക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ പതിനൊന്ന് രാജ്യാന്ത്ര കമ്പനികളം ആറ് ആഭ്യന്തര കമ്പനികളും കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് നടത്തിയേക്കുമെന്നാണ് വിവരം. ഒക്ടോബര്‍ അഞ്ച് മുതല്‍ വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്നുണ്ട്. രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് വരെയാണ് പൊതുജനങ്ങള്‍ക്കായി സന്ദര്‍ശനം അനുവദിച്ചരിക്കുന്നത്. 12 വരെയാണ് അവസരം.












Click it and Unblock the Notifications