കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് പിതൃത്വമേറ്റെടുത്തതിന്‍റെ വൈകാരിക പരിസരം പരിഹസിച്ച് വിടി! യുഡിഎഫിനെ തേച്ചൊട്ടിച്ച് പിണറായി

  • By Aami Madhu
Google Oneindia Malayalam News

സ്വപ്ന പദ്ധതിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച നാടിന് സമര്‍പ്പിച്ചു.ആഘോഷപൂര്‍വ്വമായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. അബുദാബിയിലേക്ക് പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് ആയിരുന്നു ആദ്യ വിമാനം. കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്നായിരുന്നു വിമാനത്തിന്‍റെ ഫ്ളാഗ് ഓഫ് നടത്തിയത്. ഉത്തരകേരളത്തിന്‍റെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്. ഇതോടെ നാല് അന്താരാഷ്ട്ര വിമാനത്താവങ്ങളുടെ നാടായി കേരളം മാറി.

എന്നാല്‍ എയര്‍പോര്‍ട്ടിന്‍റെ പിതൃത്വം സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ ഉദ്ഘാടന ചടങ്ങിനിടെ വലിയ കല്ലുകടിയായി മാറിയിരിക്കുകയാണ്. പരിപാടിയിലേക്ക് ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാതിരുന്ന നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പരിപാടിയില്‍ നിന്ന് വിട്ട് നിന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫ് നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്നത്.

 തുടക്കം ഇകെ നായനാരിലൂടെ

തുടക്കം ഇകെ നായനാരിലൂടെ

കേരള മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നായിരുന്നു ദേവഗൗഡ മന്ത്രിസഭയിലെ വ്യോമയാന മന്ത്രി സിഎം ഇബ്രാഹിം 1996 ഡിസംബര്‍ 21 ന് കണ്ണൂര്‍ വിമാനത്താവളം പ്രഖ്യാപിച്ചത്. തുടര്‍ന്ന് നായനാര്‍ മന്ത്രിസഭ 1998 ല്‍ പദ്ധതി നടത്തിപ്പിനായി കിന്‍ഫ്രയെ ചുമതലപ്പെടുത്തുകയും ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കുകയും ചെയ്തു.

 ഭൂമി ഏറ്റെടുക്കല്‍ നടപടി

ഭൂമി ഏറ്റെടുക്കല്‍ നടപടി

എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ പദ്ധതി മന്ദഗതിയിലായി. പിന്നീട് വന്ന ആന്‍റണി സര്‍ക്കാര്‍ ചില ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും 2006 ല്‍ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭ അധികാരമേറ്റെടുത്തതിനെ തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ പുനരാരംഭിച്ചു. 2010 ഡിസംബറില്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പദ്ധതിക്ക് തറക്കല്ലിട്ടു.

 ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്

ഉമ്മന്‍ ചാണ്ടിയുടെ കാലത്ത്

ഭരണം മാറിയപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും നിലച്ചു. ഉമ്മന്‍ ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരിന്‍റെ അവസാനക്കാലത്ത് ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ ക്ലിയറന്‍സ് ലഭിക്കുകയും 2014 ഫെബ്രുവരിയില്‍ റണ്‍വേ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. പിന്നീട് 2016 ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. എന്നാല്‍ വിമാനത്താവളത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാനുള്ള യുഡിഎഫ് നടപടിയാണതെന്ന വിമര്‍ശനം അന്ന് ഉയരുകയും ചെയ്തു.

 തമ്മിലടി തുടരുന്നു

തമ്മിലടി തുടരുന്നു

എന്നാല്‍ ഇന്ന് പിണറായി സര്‍ക്കാര്‍ സ്വപ്ന പദ്ധതി പൂര്‍ത്തിയാക്കിയെങ്കിലും വിമാനത്താവളത്തിന്‍റെ പിതൃത്വത്തെ ചൊല്ലിയുള്ള തമ്മിലിടി തുടരുകയാണ്.
ഉദ്ഘാടനപരിപാടിയിലേക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ലാതിരുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചാല്‍ മുന്‍ മുഖ്യമന്ത്രി വിഎസിനേയും ക്ഷണിക്കേണ്ടി വരുമായിരുന്നെന്നും അതാണ് ക്ഷണിക്കാത്തതിന് പിന്നിലെ കാരണമെന്നുമായിരുന്നു കിയാല്‍ നല്‍കിയ വിശദീകരണം.

 പോസ്റ്ററുമായി ഫൈസല്‍

പോസ്റ്ററുമായി ഫൈസല്‍

എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ വിളിക്കാതായതോടെ പരിപാടിയില്‍ നിന്ന് യുഡിഎഫ് വിട്ട് നിന്നു. ഉമ്മന്‍ ചാണ്ടിയെ വിളിക്കാത്തതില്‍ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയെ ക്ഷണിക്കാത്തതില്‍ ടെര്‍മിനലില്‍ യാത്രക്കാരനും പ്രതിഷേധമായി എത്തിയിരുന്നു. ഫൈസല്‍ എന്ന യാത്രക്കാരനാണ് പോസ്റ്റുമായി എത്തിയത്.

 എയര്‍പോര്‍ട്ടിന്‍റെ രാജശില്‍പി

എയര്‍പോര്‍ട്ടിന്‍റെ രാജശില്‍പി

കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിന്റെ രാജ ശില്‍പ്പി ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിക്കുന്നു എന്ന് എഴുതിയ പോസ്റ്ററുമായാണ് ഫൈസല്‍ വിമാനത്തില്‍ കയറാനെത്തിയത്. അതേസമയം കേരളത്തിലെ ജനങ്ങളെ തെറ്റിധരിപ്പിക്കാന്‍ ആകില്ലെന്നും വിവാദങ്ങളോട് പ്രതികരിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

 പരിഹാസവുമായി വിടി ബല്‍റാം

പരിഹാസവുമായി വിടി ബല്‍റാം

എന്നാല്‍ വിമാനത്താവളം സംബന്ധിച്ച നിയമസഭാ രേഖ പങ്കുവെച്ചായിരുന്നു വിടി ബല്‍റാം എംഎല്‍എയുടെ പ്രതികരണം.'കണ്ണൂർ വിമാനത്താവളത്തിന്റെ പിതൃത്ത്വം പിണറായി വിജയൻ അടിച്ചുമാറ്റിയതിന് പുറകിലെ വൈകാരിക പരിസരങ്ങൾ അക്കമിട്ട് നിരത്തിയ നിയമസഭാ രേഖ എന്ന് കുറിപ്പോടെയാണ് വിടി ഇത് പങ്കുവെച്ചത്.

 കടുത്ത പരിഹാസവുമായി പിണറായി

കടുത്ത പരിഹാസവുമായി പിണറായി

അതേസമയം യുഡിഎഫ് വിമര്‍ശനങ്ങളോട് ശക്തമായ ഭാഷയിലാണ് ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. വിമാനത്താവള ഉദ്ഘാടനവുമായി ബന്ധപ്പെട്ട് അവര്‍ എന്തോ ചെയ്തെന്നാണ് പറയുന്നത്. എന്നാല്‍ അതെന്താണെന്ന് മാത്രം മനസിലാകുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. വിമാനത്താവളം വൈകിപ്പിച്ചത് തന്നെ യുഡിഎഫ് ആണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

 കുമ്മനടിച്ച് ബിജെപി

കുമ്മനടിച്ച് ബിജെപി

അതേസമയം ഉദ്ഘാടനത്തിന്‍റെ ക്രെഡിറ്റ് ബിജെപി അടിച്ചുമാറ്റിയതാണ് മറ്റൊരു ചൂടന്‍ ചര്‍ച്ചയായിരിക്കുന്നത്. വിമാനത്താവളത്തില്‍ ആദ്യം പറന്നിറങ്ങിയ വിഐപി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആയിരുന്നു. ഒക്ടോബര്‍ മാസത്തിലാണ് ബിജെപി അധ്യക്ഷന്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്.

 ഉദ്ഘാടനം ചെയ്തു കേട്ടോ

ഉദ്ഘാടനം ചെയ്തു കേട്ടോ

ആദ്യം വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചെങ്കിലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് അമിത് ഷായുടെ വിമാനം ഇറക്കാന്‍ അനുവദിക്കുകയായിരുന്നു.' അവരോട് പറഞ്ഞേക്ക് ഇതിന്‍റെ ഉദ്ഘാടനം കഴിഞ്ഞെന്ന്' എന്നായിരുന്നത്രേ അമിത് ഷാ എയര്‍പോര്‍ട്ട് ജീവനക്കാരോട് ആദ്യം പറഞ്ഞത്. ന്യൂസ് 18 ആണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
kannur airport discussion in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X