കണ്ണൂരില്‍ ഫെബ്രുവരി 29തിന് വിമാനമിറങ്ങും
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫെബ്രുവരി 29തിന് ആദ്യ വിമാനം ഇറങ്ങും. ആദ്യ പരീക്ഷണ പറക്കലാവും അന്ന് നടക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് കാണാനെത്തും.
പരീക്ഷണപ്പറക്കലിനുള്ള ഒരുക്കങ്ങള്‍ കണ്ണൂരില്‍ അവസാനഘട്ടത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്തി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളഉടെ പട്ടികയില്‍ അതിനേയും ഉള്‍പ്പെടുത്താനുള്ള തിരക്കിട്ട നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

വിമാനത്താവളത്തിന്റെ റണ്‍വേ നിര്‍മാണം 40 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. ടെര്‍മിനലിന്റെ പണിയും പുരോഗമിക്കുന്നുണ്ട്. പരീക്ഷണപറക്കല്‍ നടത്തി 2016 സെപ്റ്റംബറില്‍ തന്നെ വാണിജ്യ അടിസ്ഥാനത്തിലുള്ള വിമാന സര്‍വീസ് ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം.












Click it and Unblock the Notifications