കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിതീര്‍ന്നില്ല, റണ്‍വേയും ബാക്കി... കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടി ആദ്യ വിമാനം ഇറക്കി

Google Oneindia Malayalam News

കണ്ണൂര്‍: രാജ്യത്തെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്ന് ആകുമെന്ന് പ്രതീക്ഷിയ്ക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി. പണിപൂര്‍ത്തിയാകാത്ത വിമാനത്താവളത്തില്‍ ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിമാനം ഇറക്കുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

വ്യോമസേനാ വിമാനമാണ് റണ്‍വേയില്‍ ഇറങ്ങിയത്. മുഖ്യമന്ത്രിയോ മറ്റ് വിഐപികളോ വിമാനത്തില്‍ കയറിയില്ല. ഇതിന് കര്‍ശന വിലക്കുണ്ടായിരുന്നു.

Kannur Airport

കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂരിലേത്. 3050 മീറ്റര്‍ റണ്‍വേയാണ് ഇവിടെ നിര്‍മിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നത്. അതില്‍ 2,400 മീറ്റര്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്. വിമാനത്താവളത്തിലെ മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങളും എവിടേയും എത്തിയിട്ടില്ല. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പായി തിടുക്കത്തില്‍ ഉദ്ഘാടനം നടത്തുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.

ബെംഗളുരുവില്‍ നിന്നെത്തിച്ച വ്യോമസേനയുടെ ഡോണിയര്‍ 22 വിമാനമാണ് കണ്ണൂര്‍ വിമാനത്താവള റണ്‍വേയില്‍ ആദ്യമായി ഇറങ്ങിയത്. മലയാളിയായ എയര്‍മാര്‍ഷര്‍ ആര്‍ നമ്പ്യാരായിരുന്നു വിമാനം പറത്തിയത്. പപൈലറ്റിനെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

English summary
Kannur Airport: First Plane touches Runway. Construction of Airport yet to be completed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X