കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്റ്റംബറില്‍ കണ്ണൂരില്‍ നിന്നും പറക്കാം; വിഴിഞ്ഞം പദ്ധതി 2020 ല്‍ പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി

  • By Desk
Google Oneindia Malayalam News

രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിലൂടെ സംസ്ഥാനത്തിന്റെ സമസ്തമേഖലയിലും കാര്യമായ പുരോഗതി നേടാന്‍ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായിവിജയന്‍ അഭിപ്രയാപ്പെട്ടു. രണ്ടു വര്‍ഷത്തെ സംസ്ഥാനസര്‍ക്കാറിന്റെ നേട്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തിലൂടെ വ്യക്തമാക്കുയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര പിന്തുണ സംസ്ഥാനത്തിന് ലഭിക്കുന്നില്ല. പല കാര്യങ്ങളിലും പരാതിയുണ്ട്.

പരാതിയുമായി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചാല്‍ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളെ അവഗണിക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. പിന്തുണ ലഭിക്കേണ്ട പലകാര്യങ്ങള്‍ക്കും കേന്ദ്രത്തിന്റെ അടുത്ത് നിന്ന് വേണ്ട പിന്തുണലഭിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേശനത്തില്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ചു സുപ്രധാനാമായ വിവരം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്ത് വിട്ടു.

സെപ്തംബറില്‍

സെപ്തംബറില്‍

കേരളത്തിലെ നാലമത് അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം സെപ്തംബറില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉണ്ടായ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്ര വ്യോമായന മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കുടിക്കാഴ്ച്ചയില്‍ കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശ വിമാനങ്ങള്‍

വിദേശ വിമാനങ്ങള്‍

വിദേശ വിമാനങ്ങള്‍ക്ക് എയര്‍ലൈന്‍ സര്‍വീസുകള്‍ കണ്ണൂര്‍ വിമാനത്താവളത്തിനായി അനുവദിക്കാന്‍ നിലവിലുള്ള വ്യവസ്ഥകളില്‍ മാറ്റം വരുത്തുമെന്ന ഉറപ്പ് കേന്ദ്ര വ്യോമായന മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചതായും അദ്ദേഹം അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെ സജ്ജീകരണങ്ങള്‍ വിലയിരുത്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ സംസ്ഥാനത്തെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണ പ്രകടനം

ഭരണ പ്രകടനം

രണ്ട് വര്‍ഷത്തെ ഇടത്പക്ഷ സര്‍ക്കാറിന്റെ ഭരണ പ്രകടനം മികച്ചതാണ്. വിവിധ മേഖലയിലുള്ളവര്‍ സംസ്ഥാനഭരണത്തില്‍ മതിപ്പ് രേഖപ്പെടുത്തുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ മാനവിക വികസന സൂചികയിലെ നല്ല റാങ്ക് കേരളത്തിന് ലഭിച്ച് അംഗീകാരമാണ്. സംസ്ഥാനത്തിന്റെ വിവിധ പദ്ധതികള്‍ക്ക് ദേശീയ തലത്തില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചതും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

വന്‍വിജയം

വന്‍വിജയം

എല്ലാം ശരിയാക്കം എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കാനായി. ആരോഗ്യരംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായി. പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കാന്‍ സാധിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വന്‍വിജയകരമായി. അടച്ചുപൂട്ടേണ്ടി വരുമോ എന്ന സംശയത്തിലായിരുന്ന കെഎസ്ആര്‍ടിസിയില്‍ വരെ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.

വികസനം

വികസനം

അടിസ്ഥാന വികസനം സാധ്യമാകണമെങ്കില്‍ കൃഷി,വ്യവസായം,എന്നീ മേഖലകളില്‍ കാര്യമായ വികസനം വേണം. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് പശ്ചാത്തല വികസനം നടപ്പാക്കണം. ഗതാഗത സൗകര്യം ഉറപ്പുവരുത്തുക എന്നതാണ് ഇതില്‍ പ്രധാനം. ഇതിനായി റോഡ്,ജല ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

English summary
kannur airport start on september
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X