കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവളം മിനുക്കു പണികളിലേക്ക്; ഉത്തര മലബാറുകാര്‍ ആഹ്ലാദത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: ഉത്തര മലബാറുകാരുടെ ചിരകാല സ്വപ്‌നമായ കണ്ണൂര്‍ വിമാനത്താവളം ഉടന്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ആദ്യപടിയെന്നോണം വിമാനത്താവളത്തില്‍ നടക്കുന്ന നാവിഗേഷന്‍ ടെസ്റ്റ് ഈ മാസം 21 ന് നടന്നേക്കും. വലിയ വിമാനം വിമാനത്ത് വട്ടമിട്ട് റഡാറുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന പ്രവൃത്തിയാണിത്.

വിവാദങ്ങൾക്കൊടുവിൽ വിഎസിന് ഇടം.. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദൻ പങ്കെടുക്കുംവിവാദങ്ങൾക്കൊടുവിൽ വിഎസിന് ഇടം.. ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദൻ പങ്കെടുക്കും

ഈ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കും. വിമാനത്താവളത്തിന്റെ മിനുക്കുപണികളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ജനുവരി 31ഓടെ പൂര്‍ത്തിയാകുമെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ പറഞ്ഞു. ഫിബ്രുവരിയിലായിരിക്കും പരീക്ഷണ പറക്കല്‍ നടത്തുക.

kannur

പിന്നീട്, വിവിധ ലൈസന്‍സുകളുടെ അന്തിമ പരിശോധനകളും നടക്കും. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാലാണിത്. എങ്ങിനെവന്നാലും സപ്തംബറില്‍ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിക്കാവുന്ന തരത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.

പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടം, ചെക്കിങ് കൗണ്ടര്‍, എമിഗ്രേഷന്‍ കൗണ്ടര്‍, കസ്റ്റംസ് കൗണ്ടര്‍, എസ്‌കലേറ്റര്‍, എലിവേറ്റര്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലാണ്. വിമാനത്താവളത്തിന്റെ സുരക്ഷ സിഐഎസ്എഫിനാണ്. ഇതിനായി 64 സി.ഐ.എസ്.എഫുകാരെ നിയമിച്ചു കഴിഞ്ഞു. പുതിയ വിമാനത്താവളത്തിലെ ജീവനക്കാരെ നിയമിക്കുന്ന പ്രവര്‍ത്തിയും ആരംഭിച്ചതായി പി. ബാലകിരണ്‍ അറിയിച്ചു.

English summary
kannur airport takes wings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X