• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം അടുത്തവര്‍ഷം? പരീക്ഷണ പറത്തല്‍ ഫെബ്രുവരിയില്‍!!

  • By Sanoop

കണ്ണൂര്‍: കേരളത്തിലെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം ഫെബ്രുവരിയില്‍ പരീക്ഷണപറത്തല്‍ നടക്കും. 95 ശതമാനം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ പരീക്ഷണപ്പറക്കല്‍ നടക്കുമെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ പറഞ്ഞു. 2010 ഡിസംബറില്‍ അന്നത്തെ മുഖ്യമന്ത്രി വിഎസ് അച്ചുതാന്ദനാണ് കണ്ണൂര്‍ വിമാനത്താവളത്തിന് തറക്കല്ലിട്ടത്.

സെപ്തംബറില്‍ കമ്മിഷന്‍ ചെയ്യുന്ന വിമാനത്താവളത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ ജനുവരി 31ന് പൂര്‍ത്തിയാകും. നാലാമത്തെ വിമാനത്താവളമാകും ഇത്. സുരക്ഷയ്ക്കായി 64 സിഐഎസ്എഫുകാരെ നിയമിച്ചു. ഇനി വിമാനത്താവളത്തിന്‍റെ സുരക്ഷ ഇവരുടെ കൈയിലായിരിക്കുമെന്നും ബാലകിരണ്‍ കൂട്ടിച്ചേര്‍ത്തു.

കമ്മീഷന്‍ നീളാന്‍ കാരണം

കമ്മീഷന്‍ നീളാന്‍ കാരണം

ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍, എയര്‍പോര്‍ട്ട് അതോറിറ്റി, നാവിഗേഷന്‍ ലൈസന്‍സുകള്‍ ലഭിക്കാന്‍ കാലതാമസമുണ്ട്. ഇതാണ് കമ്മിഷനിങ്ങ് സെപ്തംബര്‍വരെ നീളാന്‍ കാരണം.

റഡാര്‍ സെറ്റിങ് ജനുവരിയില്‍ പൂര്‍ണമാകും

റഡാര്‍ സെറ്റിങ് ജനുവരിയില്‍ പൂര്‍ണമാകും

ജനുവരി ആദ്യം റഡാര്‍ സെറ്റിങ് പൂര്‍ണമാകും. വിമാനത്താവളത്തിന്‍റെ 3050 മീറ്റര്‍ റണ്‍വേ പൂര്‍ത്തിയായി കഴിഞ്ഞു. ഏപ്രൊണില്‍ ഇരുപത് പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ ഉണ്ടാകും. വിമാനത്താവളത്തില്‍ 700 കരാറുകള്‍ക്കും 200 ടാക്സികളും 25 ബസ്സുകളും ഒരേ സമയം പാര്‍ക്കിങ് സൗകര്യമുണ്ടാകും.

രാജ്യത്തെ നാലാമത്തെ വിമാനത്താവളം

രാജ്യത്തെ നാലാമത്തെ വിമാനത്താവളം

4000 മീറ്റര്‍ റണ്‍വേക്കായി സ്ഥലം പൂര്‍ണമായി ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചു. 250 ഏക്കറോളം സ്ഥലം ഇനിയും വേണ്ടിവരും. റണ്‍വേയുടെ വലുപ്പം നോക്കിയാല്‍ രാജ്യത്തെ നാലാമത്തെ വിമാനത്താവളമായിരിക്കും കണ്ണൂര്‍ ആന്താരാഷ്ട്ര വിമാനത്താവളമെന്ന് പി ബാലകിരണ്‍ പറഞ്ഞു.

രാജ്യത്ത് എട്ടാം സ്ഥാനം

രാജ്യത്ത് എട്ടാം സ്ഥാനം

പാസഞ്ചര്‍ ടെര്‍മിനലിന്റെ വലുപ്പത്തില്‍ രാജ്യത്ത് എട്ടാം സ്ഥാനമാണ് കണ്ണൂര്‍ എയര്‍പ്പോര്‍ട്ടിനുണ്ടാവുക. ഇതുവരെ 2061 ഏക്കര്‍ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തി. 95,000 ചതുരശ്രമീറ്റര്‍ ആണ് പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്‍റെ വലുപ്പം. 48 ചെക്കിങ് കൗണ്ടര്‍, 16 എമിഗ്രേഷന്‍ കൗണ്ടര്‍, 16 കസ്റ്റംസ് കൗണ്ടര്‍, 12 എസ്കലേറ്റര്‍, 15 എലിവേറ്റര്‍ എന്നിവയും ഉണ്ടാകും.

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ജോലി

കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ജോലി

കണ്ണൂര്‍ വിമാനത്താവളത്തിനായി സമീപപ്രദേശത്തുനിന്ന് കുടിയൊഴിക്കപ്പെട്ട കുടുംബങ്ങളിലെ 45 പേര്‍ക്ക് ജോലിനല്‍കും. ഇതില്‍ 22 പേരുടെ നിയമനം ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. ചുരുക്കംപേര്‍ക്കേ തൊഴില്‍ നല്‍കാനാകൂ. അതേസമയം, മറ്റുമേഖലകളില്‍ രണ്ടായിരത്തോളം തൊഴിലവസരമുണ്ടാകുമെന്നും. പരോക്ഷമായി ഇതിന്റെ പത്തിരട്ടിയോളം തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാവുമെന്നും ബാലകിരണ്‍ പറഞ്ഞു.

തറക്കല്ലിടല്‍

തറക്കല്ലിടല്‍

2010 ഡിസംബര്‍ 17ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദന്നാണ് കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിന്‍റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. 1996 ജനുവരി 19ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രിയായിരുന്ന സിഎം ഇബ്രാഹിമാണ് കണ്ണൂര്‍ വിമാനത്താവളത്തെക്കുറിച്ച് ആദ്യമായി പ്രഖ്യാപിക്കുന്നത്. ഒടുവില്‍ 2013 ജൂലൈയിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന് പരിസ്ഥിതി അനുമതിയും ലഭിച്ചത്

നിര്‍മ്മാണോദ്ഘാടനം‌

നിര്‍മ്മാണോദ്ഘാടനം‌

2014 ഫെബ്രുവരി രണ്ടിന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എകെ ആന്റണിയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കോടിയേരി ബാലകൃഷ്ണന്‍, കെ സുധാകരന്‍, പി കരുണാകരന്‍, ഇപി ജയരാജന്‍ എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആദ്യ പറത്തല്‍

ആദ്യ പറത്തല്‍

2016 ഫെബ്രുവരി 29നാണ് ആദ്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഭരണം പൂര്‍ത്തിയാകുന്നതിന്‍റെ അവസാന മാസങ്ങളില്‍ ദൃതി പിടിച്ചാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ റണ്‍വേ പോലും പൂര്‍ത്തിയാകാതെ പരീക്ഷണ പറത്തല്‍ നടത്തിയത്. അന്ന് വ്യോമസേന വിമാനമാണ് റണ്‍വേയില്‍ ഇറങ്ങിയത്.

English summary
kannur international airports 95 percent of work was completed so test fliying will be on 2018 february says kial md balakiran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more