ബല്‍റാമിന് വീണ്ടും അടി; കണ്ണൂര്‍ വിമാനത്താവളത്തിന് എകെജിയുടെ പേര് നല്‍കിയേക്കും
തിരുവനന്തപുരം: ഈ വര്‍ഷം മധ്യത്തോടുകൂടി ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന് കമ്യൂണിസ്റ്റ് നേതാവും മികച്ച പാര്‍ലിമന്റേറിയനുമായ എ കെ ഗോപാലന്റെ പേര് നല്‍കാന്‍ ആലോചന. കണ്ണൂര്‍ സ്വദേശിയായ എകെജിക്ക് നല്‍കാവുന്ന വലിയ ആദരമായിരിക്കും ഇതെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ഇക്കാര്യം പാര്‍ട്ടി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വിടി ബല്‍റാം, ബാലപീഡകനെന്ന് അധിക്ഷേപിച്ചതിനെ തുടര്‍ന്ന് അടുത്തിടെ എകെജിയുടെ പേരില്‍ സംസ്ഥാനത്ത് വന്‍ വിവാദം ഉയര്‍ന്നിരുന്നു. അതേസമയം, മറ്റു കോണ്‍ഗ്രസ് നേതാക്കളെല്ലാം എകെജിയുടെ സേവനത്തെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനാല്‍ വിമാനത്താവളത്തിന് എകെജിയുടെ പേരിടുന്നത് എതിര്‍ക്കാന്‍ ഇടയില്ല.

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രമേ വിമാനത്താവളത്തിന് പേരിടാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം മുന്നോട്ടുവെക്കാം. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അംഗീകരിച്ചാല്‍ എകെജിയുടെ പേര് കണ്ണൂര്‍ വിമാനത്താവളത്തിന് നല്‍കിയേക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. അതേസമയം, വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
രാജ്യത്തെ മിക്ക വിമാനത്താവളങ്ങള്‍ക്കും വ്യക്തികളുടെ പേരാണ് നല്‍കിയിട്ടുള്ളത്. സ്വാതന്ത്ര്യ സമര പോരാളികളുടെയും മുന്‍ പ്രധാനമന്ത്രിമാരുടെയുമൊക്കെ പേരുകള്‍ വിമാനത്താവളത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍, ചണ്ഡീഗഡ് വിമാനത്താവളത്തിന് ഭഗത് സിങ്ങിന്റെ പേരു നല്‍കുന്നതുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ന്നിരുന്നു. നേരത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടിയും ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന്, വിവാദങ്ങള്‍ ഒഴിവാക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് വ്യക്തിഗത പേര് നല്‍കണമോ എന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. എകെജിക്കുവേണ്ടി 10 കോടി രൂപയുടെ ഗവേഷണ സ്ഥാപനം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഇതിനിടയിലാണ് എകെജിയുടെ പേരില്‍ വിമാനത്താവളം എന്ന നിര്‍ദ്ദേശവും പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications