Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എറണാകുളം വരെ മാത്രം; ഈ ട്രെയിനുകളും വഴി തിരിച്ചുവിട്ടു

ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്ച (25 ന്) ആലപ്പുഴ വഴി പോകേണ്ട ചില ട്രെയിനുകൾ കോട്ടയം വഴി വഴിയാണ് സർവീസ് നടത്തുക. കുമ്പളം റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രോണിക്ക് ഇന്റർലോക്കിങ് പാനൽ സംവിധാനം കമ്മീഷൻ ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഏതൊക്കെ ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റമെന്ന് നോക്കാം

ഇൻഡോർ - തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്‌ (22645)

വൈകീട്ട് നാലേ മുക്കാലോടയാണ് ഇൻഡോറിൽ നിന്നും ഈ ട്രെയിൻ പുറപ്പെടുന്നത്. ഇത് കോട്ടയം വഴിയാണ് സർവീസ് നടത്തുക.എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾ ഒഴിവാക്കി പകരം എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലാകും സ്റ്റോപ്പ്.

train1-17

ലോകമാന്യ തിലക് - തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ്‌

നാളെ രാവിലെ 11.40 ന് പുറപ്പെടുന്ന നേത്രാവതി എക്‌സ്പ്രസും കോട്ടയം വഴിയായിരിക്കും സർവീസ്

കണ്ണൂർ- ആലപ്പുഴ എക്സിക്യൂട്ടീവ് എക്‌സ്പ്രസ്

ഫെബ്രുവരി 26ന് രാവിലെ 5.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ജംഗ്ഷൻ വരെ മാത്രമായിരിക്കും സർവീസ് നടത്തുക. അന്ന് വൈകിട്ട് ആലപ്പുഴയിൽ നിന്ന് ആരംഭിക്കേണ്ടതിന് പകരം 5.15ന് എറണാകുളത്തു നിന്നാകും സർവീസ് ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+