കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ മഴ കനക്കുന്നു: കണ്ണൂരിലും കോഴിക്കോട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
മഴ ശക്തമായി തുടരുന്നു

കോഴിക്കോട്: കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ പ്ലസ്ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ജൂലൈ 22 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങൾ, ഐസിഎസ്ഇ, സിബിഎസ്സി സ്കൂളുകൾക്കും ഇത് ബാധകമാണ്. എന്നാൽ കോളേജുകളും പ്രൊഫഷണൽ കോളേജുകളുടേയും പ്രവർത്തനത്തെ അവധി ബാധിക്കില്ല.

മഹാരാജാസ് കോളേജിന് 30 കോടിയുടെ വികസനം; കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ന​വീ​ക​ര​ണ പ​രി​പാ​ടി​ക​ൾമഹാരാജാസ് കോളേജിന് 30 കോടിയുടെ വികസനം; കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ന​വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ

ദുരന്ത നിവാരണ അതോറിറ്റി റെഡ് അലർട്ട് പുറപ്പെടുവിച്ചതോടെ കണ്ണൂർ ജില്ലയിലും പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവ്വകലാശാല പരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

rain22-1-156214


പത്തനംതിട്ടയിലും തിരുവനന്തപുരത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് അവധിയുള്ളത്. പത്തനംതിട്ടയിൽ തിരുവല്ല ശ്രീമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിനും തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് എൽപി സ്കൂളിനും കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടില്ല. അവധി പ്രഖ്യാപിക്കുകയാണെങ്കിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസറുടെ പേജിൽ അറിയിപ്പ് ഉണ്ടായിരിക്കുമെന്ന് ഇൻഫർമേഷൻ ഓഫീസർ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമേ ജില്ലാ കളക്ടറുടെ പേജിലും അവധി പ്രഖ്യാപിച്ചാൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യും.

English summary
Kannur and Kozikkode District collectors announces holiday on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X