കണ്ണൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: പാനൂരിനടുത്ത് രാഷ്ട്രീയ സംഘര്‍ഷം. കണ്ണംവെള്ളിയിലാണ് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ഇതില്‍ നാല് പേര്‍ സിപിഎം പ്രവര്‍ത്തകരാണ്.
പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരായ റിജില്‍, ശ്രീരാഗ്, വിപിന്‍, ഷൈന്‍ എന്നിവര്‍ക്കും ബിജെപി പ്രവര്‍ത്തകന്‍ മുത്തേടത്ത് തഴെകുനിയില്‍ റോജിക്കുമാണ് വെട്ടേറ്റത്. സിപിഎം പ്രവര്‍ത്തകരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി പ്രവര്‍ത്തകനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും.

കണ്ണംവെള്ളി കല്ലുള്ള പുനത്തില്‍ മടപ്പുര പ്രദേശത്ത് ഉല്‍സവത്തിന് എത്തിയവര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് ചൊക്ലി പോലീസ് അറിയിച്ചു.
നേരത്തെ സംഘര്‍ഷം പതിവായപ്പോള്‍ ഇരുപാര്‍ട്ടി നേതൃത്വങ്ങളും ചര്‍ച്ച നടത്തി സമാധാനം പുനസ്ഥാപിക്കാന്‍ തീരുമാനമായിരുന്നു. സംസ്ഥാന നേതാക്കള്‍ വരെ പങ്കെടുത്ത യോഗമാണ് സമാധാനത്തിന് ആഹ്വാനം ചെയ്തത്. യോഗത്തില്‍ സുപ്രധാനമായ ചില തീരുമാനങ്ങളും എടുത്തിരുന്നു.
ഇനി ആരും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുത്. ഇരു വിഭാഗവും പ്രവര്‍ത്തകര്‍ക്ക് ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കണം. താഴെ തട്ടിലുള്ള പ്രവര്‍ത്തകരെ ഇക്കാര്യം അറിയിക്കും- തുടങ്ങിയ തീരുമാനങ്ങളാണ് മാസങ്ങള്‍ക്ക് മുമ്പ് നേതാക്കള്‍ എടുത്തത്.












Click it and Unblock the Notifications