Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഹര്‍ത്താലിനിടെ കണ്ണൂരില്‍ അക്രമം: കലോത്സവ വേദിക്ക് സമീപം ബോംബേറ്!

കണ്ണൂര്‍: ബി ജെ പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ബന്ദിനിടെ കണ്ണൂരില്‍ പരക്കെ അക്രമം. സംസ്ഥാന യുവജനോത്സവം നടക്കുന്ന വേദിക്ക് സമീപത്ത് വരെ ബി ജെ പി - ആര്‍ എസ് എസ് അനുകൂലികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കലോത്സവത്തെ ഹര്‍ത്താല്‍ ബാധിക്കില്ല എന്ന് നേതാക്കള്‍ ഉറപ്പ് നല്‍കിയെങ്കിലും ഇതും പാലിക്കപ്പെട്ടില്ല.

Read Also: കണ്ണൂരുകാര്‍ക്കെന്ത് കലോത്സവം, കൊലോത്സവമല്ലേ ശീലം.. കൊലയ്ക്കും കലയ്ക്കും ട്രോളുകള്‍!

കണ്ണൂര്‍ നഗരത്തിലെ കലോത്സവ വേദിക്ക് നേരെ ബോംബെറുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. കലോത്സവത്തിന്റെ വേദിക്ക് സമീപത്ത് അക്രമം നടത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസിന് നേരെയാണ് ബോംബെറിഞ്ഞത്. ധര്‍മടത്തെ ആണ്ടല്ലൂരിലാണ് ബി ജെ പി പ്രവര്‍ത്തകനെ അക്രമികള്‍ വീട്ടില്‍ കയറി വെട്ടിക്കൊന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍.

ഹര്‍ത്താലില്‍ പരക്കെ അക്രമം

ഹര്‍ത്താലില്‍ പരക്കെ അക്രമം

കണ്ണൂരില്‍ നടക്കുന്ന ഹര്‍ത്താലിനിടെ പരക്കെ അക്രമസംഭവങ്ങള്‍. കണ്ണൂര്‍ നഗരത്തിലെ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് ബി ജെ പി പ്രവര്‍ത്തകരും പോലീസും ഏറ്റുമുട്ടിയത്. ഇവിടെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വേണ്ടി പോലീസിന് കണ്ണീര്‍വാതകം പ്രയോഗിക്കേണ്ടിവന്നു.

പരസ്പരം ആക്രമണങ്ങള്‍

പരസ്പരം ആക്രമണങ്ങള്‍

തളിപ്പറമ്പില്‍ സി ഐ ടി യു ഓഫീസിന് നേരെ ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പ്രകടനം നടത്തിയ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. അതേസമയം ആര്‍ എസ് എസ് കാര്യാലയത്തിന് നേരെ ബോംബേറും ഉണ്ടായി. സി പി എമ്മുകാരാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം. കലോത്സവം നടക്കുന്ന വേദിക്ക് തൊട്ടടുത്ത് പോലും അക്രമസംഭവങ്ങളുണ്ടായി.

കണ്ണൂരില്‍ കനത്ത സുരക്ഷ

കണ്ണൂരില്‍ കനത്ത സുരക്ഷ

സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ കനത്ത പോലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഹര്‍ത്താലില്‍ നിന്നും സ്‌കൂള്‍ കലോത്സവത്തെ ഒഴിവാക്കിയതായി ബി ജെ പി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കലോത്സവത്തിന് എത്തിയ വാഹനങ്ങളെ തടയുന്നതായി റിപ്പോര്‍ട്ടുണ്ട്

കൊലപാതകത്തിന് പിന്നില്‍ ആര്

കൊലപാതകത്തിന് പിന്നില്‍ ആര്

സന്തോഷിന്റെ കൊലപാതകത്തിന് പിന്നില്‍ സി പി എം ആണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം സി പി എം ഏരിയ സെക്രട്ടറി നിഷേധിച്ചിട്ടുണ്ട്. കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും കൊലപാതകത്തെ അപലപിക്കുന്നു എന്നുമാണ് ധര്‍മടം ഏരിയ സെക്രട്ടറി കെ മനോഹരന്‍ പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+