ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ടിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; പ്രത്യാക്രമണം കടുപ്പിച്ച് സിപിഎം
കണ്ണൂര്‍: ലീഗ് പ്രവര്‍ത്തകര്‍ 'കള്ളവോട്ട്' നടത്തുന്നതിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിപിഎം. തളിപ്പറമ്പ് പാമ്പുരുത്തി സ്കൂളില്‍ അഞ്ചുപേര്‍ ഒന്നിലധികം വോട്ടുകള്‍ ചെയ്യുന്നതിന്‍റെ ദൃശ്യങ്ങാണ് സിപിഎം പുറത്തു വിട്ടത്. ഇവിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വ്യാപക കള്ളവോട്ടുകള്‍ നടത്തിയെന്നാണ് സിപിഎം ആരോപണം.
പാമ്പുരുത്തിയില്‍ വിദേശത്തുള്ള 28 പേരുടെ വോട്ടുകള്‍ യുഡിഎഫ് പ്രവകര്‍ത്തകര്‍ ചെയ്തെന്ന് ഇന്നലെ സിപിഎം ആരോപിച്ചിരുന്നു. അതിനിടെ കല്യാശേരി പുതിയങ്ങാടിയില്‍ കള്ളവോട്ട് ചെയ്തെന്ന് ആരോപിക്കപ്പെട്ട രണ്ട് ലീഗ് പ്രവര്‍ത്തകരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആഷിഖ്, മുഹമ്മദ് ഫായിസ് എന്നിവരെയാണ് വെബ്കാസ്റ്റിങ് ദൃശ്യങ്ങളുടെ സഹായത്തോടെ തിരിച്ചറിഞ്ഞത്. ഇവരോട് നാളെ നേരിട്ട് ഹാജരായി വിശദീകരണം നല്കാന്‍ കളക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

താന്‍ സിപിഎം അനുഭാവിയാണെന്നായിരുന്നു ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ഫായിസിന്‍റെ വാദം. എന്നാല്‍ ഫായിസിന്‍റെ വാദങ്ങളുടെ മുനയൊടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുസ്ലിം ലീഗ് പദയാത്രയില്‍ ഫായിസ് പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.












Click it and Unblock the Notifications