കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീന്‍സിടുന്ന ഫാദര്‍ റോബിന്‍ സമ്പാദിച്ചത് കോടികള്‍; യുവതികളെ കടത്തി, തലവരിപ്പണം, സഭക്കറിയാം?

വൈദികരുടെ വേഷം ധരിച്ച് നല്ലപിള്ള ചമഞ്ഞിരുന്ന പ്രതി നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു.

  • By വിശ്വനാഥന്‍
Google Oneindia Malayalam News

കണ്ണൂര്‍: പീഡനത്തിന് ഇരയായി പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ച കേസില്‍ അറസ്റ്റിലായ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് വൈദികരുടെ ആദരണീയ വേഷം ഒരു മറയായിരുന്നുവെന്ന് വ്യക്തമാവുന്നു. വൈദിക വൃത്തിക്ക് മറവില്‍ ഇയാള്‍ സമ്പാദിച്ചത് കോടികളാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

വൈദികരുടെ വേഷം ധരിച്ച് നല്ലപിള്ള ചമഞ്ഞിരുന്ന പ്രതി നിരവധി യുവതികളെ വിദേശത്തേക്ക് കൊണ്ടുപോയിരുന്നു. ഈ വേഷം ധരിച്ചതിനാല്‍ മിക്ക വിശ്വാസികളും ഇയാളെ മനസറിഞ്ഞ് വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം വിദേശ കടത്തെല്ലാം മറ്റൊരു ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

സഭാ പത്രത്തിന്റെ എംഡി ആയിരിക്കെ

വൈദിക വൃത്തി ഫാദര്‍ റോബിന് ഒരു മറയായിരുന്നു. തന്റെ നീച പ്രവര്‍ത്തനങ്ങള്‍ മറച്ചുവയ്ക്കാനുള്ള ഒരു തന്ത്രം. സഭയുടെ നേതൃത്വത്തിലുള്ള പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരിക്കെയാണ് ഇയാള്‍ കോടികളുണ്ടാക്കിയതെന്ന് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഇടനിലക്കാരനായി നിന്ന് എല്ലാം ചെയ്തു

പത്രത്തിന്റെ എംഡി സ്ഥാനത്ത് വടക്കുംചേരിയിരിക്കുമ്പോള്‍ പത്രം ഒരു വിവാദ വ്യവസായിയുടെ കൈകളിലായിരുന്നു. ഇയാളില്‍ നിന്ന് പത്രസ്ഥാപനം തിരികെ സഭയുടെ കൈകളിലെത്തിക്കുന്നതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ്.

തുക പറഞ്ഞതും ഉറപ്പിച്ചതും ഫാദര്‍

വ്യവസായിക്കും സഭക്കുമിടയില്‍ ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാദര്‍ റോബിനാണ് തുക പറഞ്ഞുറപ്പിച്ചതെന്നാണ് പോലിസ് പറയുന്നത്. ഫാദര്‍ നിര്‍ദേശിച്ച രീതിയിലായിരുന്നു സാമ്പത്തിക കൈമാറ്റം. ഇങ്ങനെ പ്രതി കോടികള്‍ കൈക്കലാക്കിയിടുണ്ടെന്നാണ് സൂചന.

സഭയിലെ പ്രമുഖര്‍ക്ക് അറിയാം

ഫാദര്‍ റോബിന്‍ വന്‍തോതില്‍ പണം കൈക്കലാക്കിയെന്ന് സഭയിലെ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നുവത്രെ. എന്നാല്‍ സ്ഥാപനം സ്വകാര്യവ്യക്തിയില്‍ നിന്നു തിരികെ കിട്ടാന്‍ സഹായിച്ചുവെന്ന ഇളവ് നല്‍കി സഭാ നേതൃത്വം മൗനം പാലിക്കുകയായിരുന്നുവെന്നാണ് വിവരം.

വിദേശ കടത്ത് വഴിയും പണമുണ്ടാക്കി

നഴ്‌സിങ് ജോലിക്ക് കാനഡയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് സ്ത്രീകള്‍ അടക്കമുള്ളവരെ ഫാദര്‍ റോബിന്‍ കയറ്റി അയച്ചിരുന്നു. ഇത്തരത്തിലും ഇയാള്‍ വന്‍തുക കൈപറ്റിയിരുന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ വിദേശത്തേക്ക് പോയവരെ പ്രതി ആ രാജ്യങ്ങളിലെത്തി സന്ദര്‍ശിക്കാറുണ്ടായിരുന്നോ എന്നും പോലിസ് അന്വേഷിച്ചുവരികയാണ്.

സ്‌കൂള്‍ നിയമനത്തിനും കൈക്കൂലി

സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂളുകളില്‍ നിയമനത്തിനും ഇയാള്‍ പണം വാങ്ങയിരുന്നുവെന്ന വിവരവും പോലിസിന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നിയമിക്കപ്പെട്ടവരെ ഇയാള്‍ ചൂഷണം ചെയ്തിരുന്നോ എന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തെളിവ് ലഭിച്ചാല്‍ കൂടുതല്‍ വകുപ്പുകള്‍ ഫാദര്‍ റോബിനെതിരേ ചുമത്തും.

ജീന്‍സും ടീഷര്‍ട്ടുമിട്ട ഫാദര്‍

സഭയിലെ മറ്റു വൈദികരില്‍ നിന്നു വ്യത്യസ്തമായി ജീന്‍സും ടീഷര്‍ട്ടുമിട്ടാണ് ഫാദര്‍ റോബിന്‍ പലപ്പോഴും നടന്നിരുന്നത്. ഈ വേഷത്തില്‍ തന്നെ ഇയാള്‍ വിശ്വാസികള്‍ക്കിടയിലും വന്നിരുന്നു. ആര്‍ഭാട ജീവിതം നയിക്കവെയാണ് പീഡനക്കേസില്‍ പോലിസ് പിടിയിലായത്. ഇയാളുടെ മറ്റു ഇടപാടുകളെ പറ്റിയും പോലിസ് അന്വേഷിക്കുന്നുണ്ട്.

രൂപതയുടെ കടുത്ത നടപടി

ഫാദര്‍ റോബിനെതിരേ മാനന്തവാടി രൂപത കടുത്ത നടപടിയാണ് സ്വീകരിക്കുന്നത്. രൂപതയുടെ ഓണ്‍ലൈനില്‍ നിന്നു റോബിന്റെ ഫോട്ടോയും വിശദാംശങ്ങളും ബന്ധപ്പെട്ടവര്‍ നീക്കം ചെയ്തു. റോബിന്റെ മുഖ്യപ്രതിയായ പീഡന കേസില്‍ രൂപത മാപ്പ് ചോദിച്ചു.

കൂടുതല്‍ പ്രതികള്‍ ഇനിയും

അതിനിടെ, പീഡനക്കേസില്‍ പോലിസ് കൂടുതല്‍ പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ചിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാതിരുന്ന ക്രിസ്തുരാജ ആശുപത്രി, വൈത്തിരിയിലെ അനാഥ മന്ദിരം, കുട്ടിയെ മാറ്റാന്‍ സഹായിച്ച കന്യാസ്ത്രീകള്‍, ഫാദര്‍ റോബിന്റെ സഹായി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

English summary
Kannur rape case main accused Fr. Robins's illegal activities probed. Police registered case against six others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X