കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ നേതൃത്വത്തില്‍ ബ്യൂട്ടിപാര്‍ലര്‍
കണ്ണൂര്‍: ജയിലുകളില്‍ തടവുകാര്‍ ചപ്പാത്തിയും കോഴിക്കറിയും ഉണ്ടാക്കി വിപണിയിലെത്തിയ്ക്കുന്നതൊക്കെ പഴങ്കഥ. ജയിലില്‍ നിന്ന് ഇനി ചപ്പാത്തിയും കോഴിക്കറിയും മാത്രമല്ല അല്‍പ്പം സൗന്ദര്യ വര്‍ധനവും വരുത്താം. അതേ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ നേതൃത്വത്തില്‍ ബ്യൂട്ടിപാര്‍ലര്‍ ആരംഭിയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 20ന് തടവുകാരുടെ ഈ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
'ഫ്രീഡം ബ്യൂട്ടി പാര്‍ലര്‍' എന്ന പേരാണ് പരിഗണിയ്ക്കുന്നതെന്നും കേള്‍ക്കുന്നു. ശീതികരിച്ച പാര്‍ലര്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയതാണ്. പുരുഷന്‍മാര്‍ക്കുള്ള വിവിധതരം ഫേഷ്യലുകള്‍, മുടിവെട്ടല്‍, മുടി കറുപ്പിയ്ക്കല്‍ ത്രഡ് ചെയ്യല്‍ എന്നിങ്ങനെയുള്ള സേവനങ്ങള്‍ ലഭിയ്ക്കുമത്രേ.

പുറത്തുള്ള ബ്യൂട്ടിപാര്‍ലറുകളെക്കാള്‍ നിരക്ക് വളരെ കുറവാണെന്നതാണ് മറ്റൊരു പ്രത്യേകത. കണ്ണൂര്‍ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കി ബ്യൂട്ടിഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ 30 പേരാണ് ജയിലില്‍ ഉള്ളത് . ഇതില്‍ ആറ് പേരെയാണ് തുടക്കത്തില്‍ ജോലിയ്ക്കായി പരിഗണിയ്ക്കുന്നത് .തൊഴിലാളികള്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ടായിരിയ്ക്കും. ജയില്‍ പ്രവേശന കവാടത്തിന് അടുത്തുള്ള 700 ചതുരശ്ര അടിയുള്ള ജനറേറ്റര്‍ മുറിയാണ് ബ്യൂട്ടി പാര്‍ലറിനാണ് തിരഞ്ഞെടുത്തിരിയ്ക്കുന്നത്.












Click it and Unblock the Notifications