• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫേസ്ബുക്കില്‍ തുടങ്ങി.. പ്രണയം വളര്‍ന്നു.. ഒടുവില്‍ മകനെ കൊന്നു; ശരണ്യയുടെ ക്രൂരതയില്‍ ഞെട്ടി ഗ്രാമം

കണ്ണൂര്‍: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി സ്വന്തം മകനെ കടല്‍ഭിത്തിയിലെ കലിങ്കല്‍ കൂട്ടത്തിലേക്ക് എറിഞ്ഞു കൊന്ന അമ്മയുടെ ക്രൂരത കേട്ടി നടുങ്ങിയിരിക്കുകയാണ് കണ്ണൂരിലെ തയ്യില്‍ ഗ്രാമം. കാമുകനൊപ്പം ജീവിക്കാന്‍ ഒന്നര വയസ്സുകാരനായ മകന്‍ തടസ്സമായി വന്നതോടെയാണ് ശരണ്യയിലെ ക്രൂരത പുറത്തുവന്നത്.

വീട്ടില്‍ ഉറങ്ങിക്കിടന്ന മകനെ എടുത്തുകൊണ്ടുപോയി കടല്‍ഭിത്തിയിലെ കരിങ്കല്‍ കൂട്ടത്തിലേക്ക് എറിഞ്ഞു. അലറിക്കരഞ്ഞ കുഞ്ഞിനെ വീണ്ടും എടുത്ത് ഒരിക്കല്‍ കൂടി കല്ലിലേക്ക് എറിഞ്ഞ് മരണം ഉറപ്പാക്കിയാണ് ശരണ്യ വീട്ടിലേക്ക് മടങ്ങിയത്. കൊലപാതകത്തില്‍ കാമുകന് പങ്കുള്ളതായി നിലവില്‍ പോലീസ് വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങള്‍ ഇങ്ങനെ..

ആദ്യം പരിചയം, പിന്നീട് പ്രണയം

ആദ്യം പരിചയം, പിന്നീട് പ്രണയം

ശരണ്യയുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചപ്പോഴാണ് കാമുകനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. ഒരു വര്‍ഷം മുമ്പാണ് വാരം സ്വദേശിയായ യുവാവുമായി ശരണ്യയുടെ പ്രണയം ബന്ധം തുടങ്ങുന്നത്. ഭര്‍ത്താവ് പ്രണവിന്‍റെ വീട്ടില്‍ വെച്ചാണ് പ്രണവിന്‍റെ സുഹൃത്തുമായി ശരണ്യ പരിചയത്തിലാവുന്നത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

ഭര്‍ത്താവിനോട് അകലുന്നു

ഭര്‍ത്താവിനോട് അകലുന്നു

ശരണ്യ ഗര്‍ഭിണിയായതോടെ പ്രണവ് ഒരു വര്‍ഷത്തേക്ക് ഗള്‍ഫില്‍ പോയിരുന്നു. പ്രണവ് ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് ഇരുവരും തമ്മിലുള്ള ദാമ്പത്യ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. ഇതിനിടിയില്‍ പ്രണവുമായി അകന്ന ശരണ്യ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം.

17 മിസ്ഡ് കോളുകള്‍

17 മിസ്ഡ് കോളുകള്‍

ഇരുവരും തമ്മിലുള്ള പ്രശ്നം പ്രണവിന്‍റെ സുഹൃത്തിന് അറിയാമായിരുന്നു. ഈ അവസരം മുതലെടുക്കാനാണ് അയാള്‍ ശരണ്യയുമായി ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ചതെന്നും പോലീസ് കരുത്തുന്നു. പിന്നീടത് ഫോണ്‍ കോളുകളിലേക്കും ചാറ്റിങ്ങിലേക്കും നീളുകയായിരുന്നു. മകന്‍റെ മരണത്തില്‍ ശരണ്യ പോലീസ് കസ്റ്റഡയില്‍ ചോദ്യം ചെയ്യല്‍ നേരിട്ടു കൊണ്ടിരിക്കെ മാത്രം കാമുകന്‍റെ 17 മിസ്ഡ് കോളുകളാണ് വന്നത്.

വിവാഹ വാഗ്ദാനം ഇല്ല

വിവാഹ വാഗ്ദാനം ഇല്ല

ഇരുവരും തമ്മില്‍ ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന് ശരണ്യയുടെ ഫോണില്‍ നിന്നും പോലീസ് കണ്ടെടുത്ത ചാറ്റ് ഹിസ്റ്ററിയില്‍ നിന്നും വ്യക്തമായിട്ടുണ്ട്. വിവാഹം ചെയ്യാമെന്ന് കാമുകനായ യുവാവ് ശരണ്യയ്ക്ക് വാഗ്ദാനം നല്‍കിയിരുന്നില്ലെന്നാണ് ചാറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്.

പോലീസ് പറയുന്നു

പോലീസ് പറയുന്നു

കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ കാമുകനോടൊപ്പം ജീവിക്കാന്‍ ശരണ്യ അതിയായി ആഗ്രഹിച്ചിരുന്നു. അതിന് കുഞ്ഞ് തടസ്സമാകുമെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശരണ്യ തീരുമാനിക്കുന്നത്.

തിരഞ്ഞെടുത്ത ദിവസം

തിരഞ്ഞെടുത്ത ദിവസം

അതിനായി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് പ്രവീണ്‍ വീട്ടിലെത്തിയ ദിവസമാണ് ശരണ്യ തിരഞ്ഞെടുത്തത്. കൊലപാതക വിവരം പുറത്തായാല്‍ കേസ് അന്വേഷണം പ്രവീണിലേക്ക് ചുരുങ്ങുമെന്ന ധാരണയിലായിരുന്നു ഭര്‍ത്താവ് വീട്ടീല്‍ ഉള്ള ദിവസം തന്നെ ശരണ്യ കൊലപാതകത്തിനായി തിരഞ്ഞെടുത്തത്

കേസില്‍ നിര്‍ണ്ണായകമായത്

കേസില്‍ നിര്‍ണ്ണായകമായത്

കുഞ്ഞ് ഒഴിവാകുന്നതിന് ഒപ്പം തന്നെ ഭര്‍ത്താവ് പ്രവീണ്‍ അഴിക്കുള്ളിലാകുമെന്നും ശരണ്യ പ്രതീക്ഷിച്ചു. എന്നാല്‍ തെളിവുകള്‍ നിരത്തിയുള്ള പോലീസിന്‍റെ ചോദ്യം ചെയ്യലിന് മുന്നില്‍ ശരണ്യക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ശരണ്യയുടെ വസ്ത്രത്തില്‍ നിന്ന് ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയതാണ് കേസില്‍ നിര്‍ണ്ണായകമായത്.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെയാണ് ശരണ്യയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. കടല്‍ഭിത്തിക്കരികില്‍ കുട്ടിയെ കൊണ്ടുപോയ വ്യക്തിയുടെ വസ്ത്രത്തില്‍ ഉപ്പുവെള്ളത്തിന്‍റെ സാന്നിധ്യവും മണല്‍തരികളോ ഉണ്ടാകുമെന്ന് പോലീസ് അനുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ടത്.

പോലീസ് നടപടികള്‍ക്ക് ശേഷം

പോലീസ് നടപടികള്‍ക്ക് ശേഷം

പോലീസ് നടപടികള്‍ക്ക് ശേഷം ഇന്നലെ വൈകീട്ട് ആറരയ്ക്കാണ് കുഞ്ഞിന്‍റെ മൃതദേഹം മൈതാനപ്പള്ളി സമുദായ ശ്മാശാനത്തില്‍ സംസ്കരിച്ചത്. പ്രണവിന്‍റേയും ശരണ്യയുടേയും അസാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. കൊലപാതകത്തില്‍ സംശയിക്കപ്പെട്ട രണ്ടു പേരും പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ നേരിടുകയായിരുന്നു ആ സമയം.

തൂക്കികൊല്ലണം

തൂക്കികൊല്ലണം

കുഞ്ഞിന്‍റെ മ‍ൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തിങ്കളാഴ്ച വൈകീട്ടോടെ എകെജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംസ്കാരം നടത്താന്‍ ശരണ്യയുടെ അച്ഛന്‍ വത്സരാജിന്‍റെ വരവിനായി കാക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ വത്സരാജിന്‍റെ വരവിന് ശേഷമാണ് മൃതദേഹം സംസ്കരിച്ചത്. ശരണ്യയെ തൂക്കിക്കൊല്ലണമെന്നാണ് വത്സരാജ് പിന്നീട് ഒരു ടിവി ചാനലിനോട് പ്രതികരിച്ചത്. മകനെ അവസാനമായി കാണണമെന്ന് ഇരുവരും പോലീസിനോട് ആവശ്യപ്പെട്ടിരുന്നില്ല.

മായാവതിക്ക് കനത്ത തിരിച്ചടി; മുന്‍ എംപി പാര്‍ട്ടി വിട്ടു, വലിവിരിച്ച് കോണ്‍ഗ്രസ്, നീക്കങ്ങള്‍ ശക്തം

അജ്മല്‍ കസബിനെകൊണ്ട് 'ഭാരത് മാതാ കീ ജയ്' വിളിച്ചു; ചർച്ചായി മുൻ പോലീസ് കമ്മീഷണറുടെ പുസ്തകം!

English summary
kannur child murder; mother saranya arrest within hour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X