കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാഗതം ജര്‍മനി, അധ്യക്ഷന്‍ അര്‍ജന്റീന, നന്ദി ബ്രസീല്‍... മാരക ട്രോളുമായി കണ്ണൂര്‍ കളക്ടര്‍

Google Oneindia Malayalam News

കണ്ണൂര്‍: ലോകകപ്പിന് ഫുട്‌ബോളില്‍ നിന്ന് പുറത്തുപോയ ടീമുകളുടെ ആരാധകരെ മാരകമായി ട്രോളി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി. സ്വന്തം ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇവരെ ട്രോളിയത്. ഈ ടീമുകളുടെ ഫ്‌ളക്‌സുകള്‍ ആരാധകര്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കണ്ണൂരിനെ ഹരിത നഗരമായി മാറ്റുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാണ് കളക്ടറുടെ പോസ്റ്റ്. സ്വാഗതം ജര്‍മനി, അധ്യക്ഷന്‍ അര്‍ജന്റീന, ഉദ്ഘാടനം പോര്‍ച്ചുഗല്‍, മുഖ്യാതിഥി സ്‌പെയിന്‍, നന്ദി ബ്രസീല്‍ എന്നായിരുന്നു ഹാസ്യരൂപേണയുടെ കളക്ടറുടെ പോസ്റ്റ്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

1

അതേസമയം ബ്രസീലിന്റെ കടുത്ത ആരാധകനാണ് കളക്ടറെന്ന് വ്യക്തമായിട്ടുണ്ട്. തീയതി ഫൈനല്‍ കഴിഞ്ഞ തീരുമാനിച്ചാല്‍ മതിയെന്നും രാഷ്ട്രീയക്കാരെയും ഈ ചടങ്ങിലേക്ക് വിളിക്കണമെന്നും കമന്റുകളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. മരിച്ച അന്ന് തന്നെ ചാവിന്റെ തോറ് തരല്ലേ എന്നാണ് ബ്രസീല്‍ ആരാധകരുടെ കമന്റ്. എങ്ങനെ തോല്‍ക്കണമെന്നറിയാതെ നിങ്ങള്‍ക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നും കളക്ടര്‍ പറയുന്നു. നേരത്തെ ജര്‍മനി പുറത്തായപ്പോഴും അര്‍ജന്റീന പുറത്തായപ്പോഴും കളക്ടര്‍ ട്രോളിലൂടെ അഭ്യര്‍ത്ഥനയുമായി എത്തിയിരുന്നു.

കളക്ടറുടെ പോസ്റ്റിന് സോഷ്യല്‍ വലിയ സ്വീകാര്യതയും ലഭിക്കുന്നുണ്ട്. പല ടീമുകളുടെയും ആരാധകര്‍ കളക്ടറോട് സങ്കടവും പറയുന്നുണ്ട്. തങ്ങള്‍ ഇരയ്‌ക്കൊപ്പമായതിനാല്‍ ഇപ്പോള്‍ ഫ്‌ള്കസ് മാറ്റില്ലെന്ന മറുപടിയും വൈറലായിട്ടുണ്ട്. ഹരിത കണ്ണൂര്‍ യൂണിയന്‍ ജില്ലാ സമ്മേളനം എന്ന പേരിലാണ് കളക്ടര്‍ പോസ്റ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇനി ഏത് ടീമിനെയാവോ കളക്ടര്‍ ട്രോളാന്‍ പോകുന്നതെന്നാണ് പലരുടെയും ചോദ്യം.

അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിക്കും റിമയും... അഭിനന്ദിച്ച് പി രാജീവ്അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിക്കും റിമയും... അഭിനന്ദിച്ച് പി രാജീവ്

തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്തിലകനോട് സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു... വിവാദ വെളിപ്പെടുത്തലുമായി രഞ്ജിത്ത്

English summary
kannur collector trolled brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X