Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുകാരെ എതിര്‍ത്ത് പ്രണയവിവാഹം,നാല് മാസത്തിന് ശേഷം മരണവും; ബസ് ഡ്രൈവറായ ഭര്‍ത്താവ് കസ്റ്റഡിയില്‍

ദേവമാതാ കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍മരിയയെ ഫെബ്രുവരി 3 വെള്ളിയാഴ്ചയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്.

കണ്ണൂര്‍: വീട്ടുകാരെ എതിര്‍ത്ത് പ്രണയ വിവാഹം കഴിച്ച യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരം നിടവാലൂര്‍ സ്വദേശിനിയായ ആന്‍മരിയ(18)യുടെ മരണവുമായി ബന്ധപ്പെട്ടാണ് പൂപ്പറമ്പ് സ്വദേശിയായ ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

പൈസക്കരി ദേവമാതാ കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍മരിയയെ ഫെബ്രുവരി 3 വെള്ളിയാഴ്ചയാണ് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ആന്‍മരിയയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി 5 ഞായറാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. നാലു മാസം മുമ്പാണ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ആന്‍മരിയ പൂപ്പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറെ വിവാഹം കഴിച്ചത്.

ഒടുവില്‍ വിവാഹം...

ഒടുവില്‍ വിവാഹം...

പൈസക്കരി ദേവമാതാ കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു നിടവാലൂര്‍ സ്വദേശിനിയായ ആന്‍മരിയ. പൂപ്പറമ്പ് സ്വദേശിയായ ബസ് ഡ്രൈവറുമായി പ്രണയത്തിലായിരുന്ന ആന്‍മരിയ നാല് മാസം മുന്‍പാണ് ഇയാളെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍തൃവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

വീട്ടുകാര്‍ എതിര്‍ത്തു...

വീട്ടുകാര്‍ എതിര്‍ത്തു...

ബസ് ഡ്രൈവറുമായുള്ള പ്രണയത്തിനും വിവാഹത്തിനും ആന്‍മരിയയുടെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. പൂപ്പറമ്പ് സ്വദേശിയെ വിവാഹം കഴിക്കാനുള്ള യുവതിയുടെ തീരുമാനത്തെയും വീട്ടുകാര്‍ എതിര്‍ത്തിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് ബസ് ഡ്രൈവറെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ ആന്‍മരിയ തീരുമാനമെടുത്തത്.

തുടര്‍ന്ന് മരണവും...

തുടര്‍ന്ന് മരണവും...

ഫെബ്രുവരി 3 വെള്ളിയാഴ്ചയാണ് ആന്‍മരിയയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതര നിലയിലായിരുന്ന ആന്‍മരിയയെ കോഴിക്കോട് മിംസ് ആശുപത്രിയില്‍ വിദഗ്ദ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി 5 ഞായറാഴ്ച വൈകീട്ടോടെ മരണപ്പെടുകയായിരുന്നു.

അന്വേഷണം തുടരുന്നു...

അന്വേഷണം തുടരുന്നു...

ആന്‍മരിയയുടെ മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് ആരോപിച്ച് മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് ആന്‍മരിയയുടെ സുഹൃത്തുക്കളില്‍ നിന്നും മൊഴിയെടുത്തു. വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് യുവതിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഭര്‍ത്താവിന്റെ വീട്ടുകാരെയും ബന്ധുക്കളെയും ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+