Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്. കോണ്‍ഗ്രസ് വിമതന്‍റെ സഹായത്തോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് പിടിച്ചു. വിമതന്‍ പികെ രാഗേഷ്, മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇപി ലതയ്ക്ക് വോട്ട് ചെയ്തു. ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കും. തന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കാത്ത ജില്ലാ കോണ്‍ഗ്രസ് നേത്യത്വത്തിനെ പാഠം പടിപ്പിക്കാന്‍ വേണ്ടിയാണ് എല്‍ഡിഎഫിനൊപ്പം ചേരുന്നതെന്ന് രാഗേഷ് പറഞ്ഞു.

കണ്ണൂരില്‍ ചേര്‍ന്ന രാഗേഷ് അനുകൂലികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്തുണ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ രാഗേഷിന് സ്വാതന്ത്രമുണ്ടെന്ന് അനുകൂലികള്‍ പറഞ്ഞു.

ldf

എന്നാല്‍ പിന്തുണ എല്‍ഡിഎഫിനാണെന്ന് അറിഞ്ഞതോടെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും രാഗേഷിനെ അനുനയിപ്പിക്കാന്‍ ശ്രമങ്ങള്‍ ശക്തമാക്കി. അതിനായി മന്ത്രി കെസി ജോസഫ്, രാഗേഷിനെ ഫോണില്‍ വിളിച്ച് തിടുക്കത്തില്‍ തീരുമാനമെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ മുന്നോട്ടുവച്ച ആവിശ്യങ്ങള്‍ അംഗീകരിക്കാതെ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കേണ്ട എന്ന തീരുമാനത്തിലാണ് രാഗേഷിന്റെ അനുയായികള്‍.

അതിനിടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. രാഗേഷിനെ വിമതനാക്കിയത് കെ. സുധീകരന്റെ തന്നിഷ്ടമാണെന്നും അതിനെതിരെ കെപിസിസിയില്‍ പാരാതി നല്‍കിയിട്ടുണ്ടെന്നും ഐ ഗ്രൂപ്പ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പില്‍ 27 സീറ്റുമായി എല്‍ഡിഎഫും യിഡിഎഫും തുല്യനിലയിലായതോടെയാണ് കോണ്‍ഗ്രസ് വിമതനായ രാഗേഷിന്റെ പിന്തുണ ലഭിക്കുന്ന പാര്‍ട്ടി, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരിക്കുമെന്ന അവസ്ഥ വന്നത്. അതില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ രാഗേഷ് തീരുമാനിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+