കണ്ണൂര്‍ കോര്പ്പറേഷന്: വിമതന് കാലുമാറി എല്‍ഡിഎഫിന് ഭരണം പോകുമോ?
കണ്ണൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യുകയും കോണ്‍ഗ്രസില്‍ കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത കണ്ണൂരിലെ വിമത പ്രശ്നം വൈകിയാണെങ്കിലും കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിലാക്കി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പികെ രാഗേഷ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഡിസിസി അംഗീകരിച്ചു. അതോടെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് മുന്‍തൂക്കം നേടുമെന്ന് ഉറപ്പായി.
രാഗേഷിനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായമുണ്ടായത്.

തന്നെ അടക്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുമെന്നും പള്ളിക്കുന്നില്‍ പാര്‍ട്ടി പുനസംഘടിപ്പിക്കുമെന്നുമുള്ള ഉറപ്പ് പാര്‍ട്ടിയില്‍ നിന്ന് കിട്ടിയതായി രാഗേഷ് പറഞ്ഞു. അതിനാലാണ് പാര്‍ട്ടിയുമായി ഒരുമിച്ചുപോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഭരണം മോഹിച്ച് കോണ്‍ഗ്രസ് രൂപീകരിച്ച കണ്ണൂര്‍ കോര്പ്പറേഷന് കൈവിട്ടുപോകുന്നതിലേക്കുവരെ നയിച്ച സംഭവമാണ് വിമത പ്രശ്നം. പികെ രാഗേഷിനെ വിമതനാക്കിയത് ഐ ഗ്രൂപ്പാണെന്ന് തുറന്നുപറഞ്ഞ് എ ഗ്രൂപ്പും രംഗത്തുവന്നതോടെ കണ്ണൂരില്‍ ഗ്രൂപ്പ് പോര് മുറുകി. മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ച് രാഗേഷ് വോട്ടും ചെയ്തിരുന്നു. താന്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമാണ്ടായസ്ഥിതിക്ക് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനമെന്നും പികെ രാഗേഷ് പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications