കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ കോര്‍പ്പറേഷന്‍: വിമതന്‍ കാലുമാറി എല്‍ഡിഎഫിന് ഭരണം പോകുമോ?

  • By Athul
Google Oneindia Malayalam News

കണ്ണൂര്‍: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യുകയും കോണ്‍ഗ്രസില്‍ കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത കണ്ണൂരിലെ വിമത പ്രശ്‌നം വൈകിയാണെങ്കിലും കോണ്‍ഗ്രസ് ഒത്തുതീര്‍പ്പിലാക്കി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച പികെ രാഗേഷ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഡിസിസി അംഗീകരിച്ചു. അതോടെ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചൊവ്വാഴ്ച നടക്കാനിരിക്കുന്ന സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍, കോണ്‍ഗ്രസ് മുന്‍തൂക്കം നേടുമെന്ന് ഉറപ്പായി.

രാഗേഷിനെ അനുനയിപ്പിക്കാന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായമുണ്ടായത്.

pk ragesh

തന്നെ അടക്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കുമെന്നും പള്ളിക്കുന്നില്‍ പാര്‍ട്ടി പുനസംഘടിപ്പിക്കുമെന്നുമുള്ള ഉറപ്പ് പാര്‍ട്ടിയില്‍ നിന്ന് കിട്ടിയതായി രാഗേഷ് പറഞ്ഞു. അതിനാലാണ് പാര്‍ട്ടിയുമായി ഒരുമിച്ചുപോകാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭരണം മോഹിച്ച് കോണ്‍ഗ്രസ് രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൈവിട്ടുപോകുന്നതിലേക്കുവരെ നയിച്ച സംഭവമാണ് വിമത പ്രശ്‌നം. പികെ രാഗേഷിനെ വിമതനാക്കിയത് ഐ ഗ്രൂപ്പാണെന്ന് തുറന്നുപറഞ്ഞ് എ ഗ്രൂപ്പും രംഗത്തുവന്നതോടെ കണ്ണൂരില്‍ ഗ്രൂപ്പ് പോര് മുറുകി. മേയര്‍ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ച് രാഗേഷ് വോട്ടും ചെയ്തിരുന്നു. താന്‍ മുന്നോട്ടുവച്ച ആവശ്യങ്ങളില്‍ അനുകൂലമായ തീരുമാനമാണ്ടായസ്ഥിതിക്ക് പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാനാണ് തന്റെ തീരുമാനമെന്നും പികെ രാഗേഷ് പറഞ്ഞു.

English summary
Kannur Corporation Rebel issue Solved, PK Ragesh support Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X