കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാശാസ്യ വിവാദത്തില്‍ പുകഞ്ഞ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണം; പ്രതിസ്ഥാനത്ത് സിപിഎം നേതാവ്

Google Oneindia Malayalam News

വനിതാ കൗണ്‍സിലറുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട സദാചാര വിഷയങ്ങളുടെ ശബ്ദസന്ദേശങ്ങള്‍ മേയര്‍ അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതോടെ തുടങ്ങിയ പ്രശ്‌നങ്ങല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തെ പിടിച്ചുലക്കുന്നു. രണ്ട് കൗണ്‍സിലര്‍മാരും അതിലൊരാളുടെ ഭര്‍ത്താവും ഉള്‍പ്പെടുന്ന സിപിഎം നേതാക്കളാണ് വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.

<strong>ശബരിമലയിലേക്ക് പോകുമെന്ന് എബിവിപി നേതാവ് ശ്രീപാര്‍വതി; ഭീഷണിയുമായി സംഘപരിവാര്‍</strong>ശബരിമലയിലേക്ക് പോകുമെന്ന് എബിവിപി നേതാവ് ശ്രീപാര്‍വതി; ഭീഷണിയുമായി സംഘപരിവാര്‍

ഇതു സംബന്ധിച്ച ഓഡിയോകളും വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടുവര്‍ഷം മുമ്പ് നടന്ന ചില അവിഹിത ബന്ധങ്ങളും രാഷ്ട്രീയ വിവാദങ്ങളുമാണ് ഇത്തരത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വിവാദങ്ങളെ തുടര്‍ന്ന് ഗ്രൂപ്പ് പിരിച്ചു വിട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിഷയം പ്രതിപക്ഷമായ കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു.

പാര്‍ട്ടിയിലെ പ്രാദേശിക ഗ്രൂപ്പിസമാണ് വിവാദങ്ങള്‍ക്കെല്ലാം കാരണമെന്നാണ് നേതാക്കളുടെ അഭിപ്രായം. കൗണ്‍സിലറുടെ ഭര്‍ത്താവും ഡിവൈഎഫ്‌ഐ നേതാവും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ യുവാവാണ് പ്രതിസ്ഥാനത്ത് ഉള്ളത്.

CPM

തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്താല്‍ ഭാര്യയെ കൗണ്‍സിലര്‍ സ്ഥാനം രാജിവെപ്പിച്ച് കോര്‍പറേഷം ഭരണം ഇല്ലാതാക്കുമെന്നാണ് നേതാവിന്റെ ഭീഷണി. ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സിപിഎം ഭരിക്കുന്നത്.

English summary
kannur corporation; whatsapp controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X