ഐസിസില്‍ കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാരും...?
കണ്ണൂര്‍: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐസിസില്‍ രണ്ട് മലയാളികള്‍ ചേര്‍ന്നിരിയ്ക്കുന്ന എന്നത് കേരളത്തെ ശരിയ്ക്കും ഞെട്ടിപ്പിയ്ക്കുന്ന വാര്‍ത്തയാണ്. എന്നാല്‍ ഇതിനെ പിറകേ വരുന്ന വാര്‍ത്തകള്‍ അതിലും ഭയപ്പെടുത്തുന്നതാണ്.
കണ്ണൂര്‍ സ്വദേശികളായ ദമ്പതിമാര്‍ക്ക് ഐസിസുമായി ബന്ധമുണ്ടോ എന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിയ്ക്കുന്നത്. മാതൃഭൂമിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.

ഇവര്‍ ദുബായില്‍ ആയിരുന്നു ഉണ്ടായിരുന്നത്. അവിടെ നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോയി എന്നാണ് വിവരം. എന്നാല്‍ അതിന് ശേഷം ഇവരെ കുറിച്ച് ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഒരു വിവരവും ഇല്ല.
ഏറെ നാളായി ഇവര്‍ ബന്ധുക്കളുമായി അടുപ്പം പുലര്‍ത്താറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എവിടെ ജോലി ചെയ്യുന്നുവെന്നോ എവിടെ താമസിയ്ക്കുന്നുവെന്നോ നേരത്തേയും ബന്ധുക്കള്‍ക്ക് അറിവില്ലായിരുന്നു. ഇവര്‍ കേരളത്തില്‍ ഉണ്ടായിരുന്ന സമയത്തും പല സംശയങ്ങളും ഉണ്ടായിരുന്നതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ദേശീയ അന്വേഷണ ഏജന്‍സിയും ഇന്റലിജന്‍സ് ബ്യൂറോയും ഇവരെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്നാണ് വിവരം.












Click it and Unblock the Notifications