കണ്ണൂർ ജില്ലയിൽ 131 പേർക്കുകൂടി കോവിഡ്
ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 55436 ആയി
പയ്യന്നൂർ: കണ്ണൂർ ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് 131 പേർക്കാണ് കണ്ണൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 308 പേർ രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകൾ 55436 ആയി.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 118 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 5 പേർ വിദേശത്തു നിന്നും 5 പേർ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 3 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതിനകം കോവിഡ് ഭേദമായവരുടെ എണ്ണം 52668 ആയി. 297 പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ബാക്കി 1977 പേർ ചികിത്സയിലാണ്. ജില്ലയിൽ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളിൽ 1920 പേർ വീടുകളിലും ബാക്കി 57 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണു ചികിത്സയിൽ കഴിയുന്നത്.
കേരളത്തില്‍ ഇന്ന് 2035 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. 1807 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3256 പേർ രോഗമുക്തി നേടി. 30,939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ആണ്. കോഴിക്കോട് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചത്. 255 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications