Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയത്തിന്റെ അഹങ്കാരം; പിഎഫ് പലിശ നിരക്ക് കുറച്ചതിനെതിരെ എംവി ജയരാജന്‍

തിരുവനന്തപുരം: ഇ പി എഫ് പലിശ നിരക്ക് കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇ പി എഫ് പലിശ നിരക്ക് വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൊഴിലാളി യൂണിയന്‍ പ്രതിനിധികളുടെ പ്രതിഷേധം അവഗണിച്ചാണ് ഈ ഏകപക്ഷീയമായ തീരുമാനമെടുത്തതെന്നും ഇന്ധനവില പ്രതിദിനം വര്‍ദ്ധിപ്പിക്കുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നവര്‍ 6 കോടി തൊഴിലാളികളുടെ പിച്ചച്ചട്ടിയിലും കയ്യിട്ടുവാരുകയാണെന്നും എം വി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നാല് സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയപ്പോള്‍ ബി ജെ പിയുടെ അഹങ്കാരം കൂടിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികള്‍ അടിമകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ കരുതരുതെന്നും ജയരാജന്‍ പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് 28, 29 തീയതികളില്‍ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പണിമുടക്ക് തികച്ചും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം തൊഴിലാളി ദ്രോഹ നടപടികള്‍ നമ്മെ ബോധ്യപ്പെടുത്തുകയാണെന്നും ജയരാജന്‍ പറഞ്ഞു.

1

സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ തൊഴിലാളികളുടെ ചുമലില്‍ കെട്ടിവെക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെയ്യുന്നു. കോര്‍പ്പറേറ്റുകളെുടെ ദല്ലാളായി മാറിയ കേന്ദ്ര സര്‍ക്കാറിനെതിരായി ജനരോഷം ഉയര്‍ന്ന് വരുമെന്നും ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പി എഫ് പലിശനിരക്ക് കേന്ദ്ര സര്‍ക്കാര്‍ കുത്തനെ കുറച്ചത്. എട്ടര ശതമാനത്തില്‍ നിന്നും 8.1 ശതമാനമായാണ് കുറച്ചത്. ഗുവാഹത്തിയില്‍ ചേര്‍ന്ന ഇ പി എഫ് ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

2

1977-78 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഏകദേശം അഞ്ച് കോടി മാസ ശമ്പളക്കാരെയാണ് നടപടി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ബോര്‍ഡിന്റെ ശുപാര്‍ശ ഉടന്‍ ധനമന്ത്രാലയത്തിന് അയക്കും. 2020-21 ല്‍ 8.5 ശതമാനമായിരുന്നു പലിശ. 2020 മാര്‍ച്ചില്‍, ഇ പി എഫ് ഒ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2018-19ല്‍ നല്‍കിയ 8.65 ശതമാനത്തില്‍ നിന്ന് 2019-20 ല്‍ ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 8.5 ശതമാനമായി കുറച്ചിരുന്നു. 76768 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷം ഇ പി എഫില്‍ എത്തിയത്. പ്രൊവിഡന്റ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറയ്ക്കാനും മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് തുല്യമാക്കാനും ധനമന്ത്രാലയം തൊഴില്‍ മന്ത്രാലയത്തിനോട് നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു

3

എം വി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം

തൊഴിലാളികള്‍ അടിമകളല്ല

ഇപിഎഫ് പലിശ നിരക്ക് വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. 8.5 ശതമാനത്തില്‍ നിന്നും 8.1 ശതമാനമായിട്ടാണ് നിരക്ക് കുറച്ചത്. തൊഴിലാളിയൂണിയന്‍ പ്രതിനിധികളുടെ പ്രതിഷേധം അവഗണിച്ചാണ് ഈ ഏകപക്ഷീയമായ തീരുമാനമെടുത്തത്. ഇന്ധനവില പ്രതിദിനം വര്‍ദ്ധിപ്പിക്കുകയും ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്നവര്‍ 6 കോടി തൊഴിലാളികളുടെ പിച്ചച്ചട്ടിയിലും കയ്യിട്ടുവാരുകയാണ്. നാലു സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയപ്പോള്‍ ബിജെപിയുടെ അഹങ്കാരം കൂടി. ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി മാര്‍ച്ച് 28-29 തീയതികളില്‍ ട്രേഡ് യൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച പണിമുടക്ക് തികച്ചും ന്യായമാണെന്ന് കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം തൊഴിലാളിദ്രോഹ നടപടികള്‍ നമ്മെ ബോധ്യപ്പെടുത്തുകയാണ്.

4

ലോകമാകെ അംഗീകരിച്ചതാണ് എട്ട് മണിക്കൂര്‍ ജോലിസമയം. അതാവട്ടെ, ചിക്കാഗോവില്‍ ചോരചിന്തി നേടിയ അവകാശമാണ്. 12 മുതല്‍ 16 മണിക്കൂര്‍ വരെ തൊഴിലാളികളെ അടിമകളെപ്പോലെ പണിയെടുപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ഈയിടെ നിയമം കൊണ്ടുവന്നു. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ തൊഴിലാളികളുടെ ചുമലില്‍ കെട്ടിവെക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. കോര്‍പ്പറേറ്റുകളെുടെ ദല്ലാളായി മാറിയ സര്‍ക്കാറിനെതിരായി ജനരോഷം ഉയര്‍ന്നുവരിക തന്നെ ചെയ്യും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+