വിഭാഗീയതയിലേക്ക് തിരിച്ചുപോകുന്നോ സിപിഎം..? കോടിയേരിയാകാന്‍ എംവിക്കാകുമോ..?
കണ്ണൂര്‍: സി പി ഐ എം രാഷ്ട്രീയത്തില്‍ കണ്ണൂര്‍ ജില്ലക്ക് എല്ലാകാലത്തും വലിയ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്. മറ്റൊരു ജില്ലയിലും ഇല്ലാത്തതരത്തില്‍ നേതാക്കളുടെ ബാഹുല്യം തന്നെയാണ് സി പി ഐ എമ്മിനെ കണ്ണൂരില്‍ വേറിട്ട് നിര്‍ത്തുന്നത്. എന്നാല്‍ ഇത് സി പി ഐ എമ്മിനെ പലപ്പോഴും വിഭാഗീയതയിലേക്കും നയിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷം ജില്ലയിലെ ഏറ്റവും ശക്തരായ നേതാക്കളിലൂടെ വീണ്ടും വിഭാഗീയത തലപൊക്കുകയാണ്.
പി ജയരാജന് - ഇ പി ജയരാജന് വിഷയം സി പി ഐ എമ്മിനെ മുന്‍പെങ്ങുമില്ലാത്ത തരത്തില്‍ സംഘടാനപരമായ പ്രതിസന്ധിയിലേക്ക് തള്ളി വിടുമോ എന്ന് പാര്‍ട്ടി അനുഭാവികളും ആശങ്കപ്പെടുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ മരണം സി പി ഐ എമ്മിനെ എത്രത്തോളം ബാധിക്കും എന്ന് അറിയാന്‍ ജയരാജന്മാരുടെ പ്രശ്നം പരിഹരിക്കുന്ന രീതി നോക്കിയാല്‍ മനസിലാക്കാനാകും.

ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് ബന്ധു നിയമനവിവാദത്തെ തുടര്‍ന്ന് രാജി വെക്കേണ്ടി വന്നത് വലിയ അതൃപ്തി സൃഷ്ടിച്ചിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും പഴയ കരുത്ത് മന്ത്രിസഭയില്‍ ചെലുത്താന്‍ സാധിച്ചിരുന്നില്ല. പിന്നാലെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മത്സരിച്ചവര്‍ മത്സരിക്കേണ്ടതില്ല എന്ന നയം സി പി ഐ എം പ്രഖ്യാപിച്ചതോടെ അക്ഷരാര്‍ത്ഥത്തില്‍ ഇ പി ജയരാജന് ഒതുക്കപ്പെടുന്ന പ്രതീതി ഉണ്ടായി.

എന്നാലും എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനം ലഭിച്ചതോടെ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയായിരുന്നു ഇ പി ജയരാജന്. അതിനിടെ കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് അനാരോഗ്യം മൂലം മാറി നിന്നതോടെ സി പി ഐ എമ്മിനെ നയിക്കുക താരതമ്യേന മുതിര്‍ന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന് ആയിരിക്കും എന്ന് കരുതിയിരുന്നു.

എന്നാല്‍ ഇ പിക്കും എ കെ ബാലനും പകരം മന്ത്രിയായിരുന്ന എം വി ഗോവിന്ദനെ മന്ത്രി സ്ഥാനം രാജിവെപ്പിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയാക്കി. ഇതില്‍ ഇ പി ജയരാജന് ചെറുതല്ലാത്ത അതൃപ്തി ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. താരതമേന ജൂനിയറായ എം വി ഗോവിന്ദന് ഇ പി ജയരാജനെ മറികടന്നാണ് പാര്‍ട്ടി സെക്രട്ടറിയാകുന്നത്. ഇതിന് ശേഷം ഇ പി ജയരാജന് പാര്‍ട്ടിയിലും മുന്നണിയിലും നിസഹകരണ മനോഭാവത്തോടെ ആയിരുന്നു പ്രവര്‍ത്തിച്ചിരുന്നത്.

ആരോഗ്യം ചൂണ്ടിക്കാട്ടി അവധി എടുക്കുകയും ചെയ്തു. ഇതില്‍ പിണറായി വിജയനും എം വി ഗോവിന്ദനും അതൃപ്തി ഉണ്ടായിരുന്നു. എല്‍ ഡി എഫ് കണ്‍വീനറായ ഇ പി മുന്നണി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കാത്തത് മുന്നണിക്കുള്ളിലെ ഘടകകക്ഷികളിലും നീരസമുണ്ടാക്കി. ഇതിനിടെയാണ് പി ജയരാജന് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ത്തി മുന്നോട്ട് വരുന്നത്.

കണ്ണൂരില്‍ പിണറായി വിജയനേക്കാളും ജനപ്രീതി ഉള്ള നേതാവാണ് പി ജയരാജന് എന്നാണ് പാര്‍ട്ടി അനുഭാവികള്‍ പോലും സമ്മതിക്കുന്നത്. എന്നാല്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയ ശേഷം പി ജയരാജനെ ഒതുക്കാനും പാര്‍ട്ടിക്കുള്ളില്‍ ശ്രമം നടന്നു. പാര്‍ട്ടിക്ക് മേലെ വ്യക്തികളെ പ്രതിഷ്ഠിക്കുന്നത് പാര്‍ട്ടി അച്ചടക്കത്തിന് ചേര്‍ന്നതല്ല എന്ന് ചൂണ്ടിക്കാട്ടി സി പി ഐ എം തന്നെയാണ് ഇത്തരം ശ്രമങ്ങളെ മുളയിലെ നുള്ളിക്കളഞ്ഞത്.

സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രായപരിധി മാനദണ്ഡം പറഞ്ഞ് പി ജയരാജനെ മാറ്റി നിര്‍ത്തിയതിന് പിന്നിലെല്ലാം പാര്‍ട്ടിയിലെ ഉള്‍പ്പോര് കാരണമാണ്. എന്നാല്‍ കോടിയേരി ബാലകൃഷ്ണന് ശേഷം എം വി ഗോവിന്ദന് സി പി ഐ എം സംസ്ഥാന സെക്രട്ടറി ആയതോടെ പാര്‍ട്ടിക്കുള്ളില്‍ പി ജയരാജന് വീണ്ടും സജീവമാകാനുള്ള ശ്രമത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സമിതിയില്‍ ഇ പി ജയരാജനെതിരായ ആരോപണം ഉന്നയിച്ചത് ഇതാണ് പറഞ്ഞ് വെക്കുന്നത്.

ഇ പി ജയരാജന്റെ നിസഹകരണത്തില്‍ പിണറായി വിജയനും എം വി ഗോവിന്ദനും ഉള്ള അതൃപ്തി മുതലാക്കാനാണ് പി ജയരാജന് ശ്രമിച്ചത്. അത് ഒരു പരിധി വരെ ലക്ഷ്യം കണ്ടു എന്ന് വേണം കരുതാന്‍. എന്നാല്‍ നിലവിലെ പ്രതിസന്ധി സംഘടനാപരമായി എം വി ഗോവിന്ദന് എങ്ങനെ മറികടക്കും എന്നൊരു മറുചോദ്യവും ഉണ്ട്. കാരണം സി പി ഐ എമ്മില്‍ വി എസ്- പിണറായി പോരിന് ശേഷം വലിയ നേതാക്കള്‍ തമ്മിലൊരു പരസ്യപോരിന് ഇട വന്നിട്ടില്ല.

കോടിയേരി ബാലകൃഷ്ണന് എന്ന നയതന്ത്രജ്ഞന്റെ ഇടപെടല്‍ അതിന് വലിയ കാരണമായിരുന്നു. വി എസ് - പിണറായി തര്‍ക്കങ്ങളില്‍ പോലും മധ്യസ്ഥനായിരുന്ന കോടിയേരിയാണ് പാര്‍ട്ടിയെ വിഭാഗീയതയുടെ തരിമ്പ് പോലുമില്ലാതെ സി പി ഐ മ്മിനും എല്‍ ഡി എഫിനും തുടര്‍ഭരണം നല്കുന്നതില് ചുക്കാന്‍ പിടിച്ചത്. കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ എന്ന മേല്‍വിലാസം മാത്രമല്ല ഇ പി ജയരാജനും പി ജയരാജനും ഉള്ളത്.

അതിനാല്‍ തന്നെ വി എസ് - പിണറായി പോരിന് ശേഷം സി പി ഐ എമ്മിനെ ആകെ ഉലയ്ക്കുന്ന വിഷയമായി ജയരാജന്മാരുടെ മൂപ്പിളമ പോര് മാറുമോ എന്ന് കണ്ടറിയണം. വലിയ തര്‍ക്കങ്ങള്‍ പോലും സി പി ഐ എമ്മിന് ഉള്ളില്‍ നിന്ന് പരിഹരിച്ചെടുക്കുന്നതാണ് കോടിയേരിയുടെ ശൈലി. ഇ പി ജയരാജനും പി ജയരാജനും പരസ്യപ്രസ്താവനകളിലൂടെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ല എന്ന് തന്നെയാണ് എം വി ഗോവിന്ദന്റെ ആശ്വാസം.

എന്നാല്‍ അധികം വൈകാതെ പ്രശ്നത്തില്‍ പരിഹാരം കണ്ടെത്തുക എന്നുള്ളത് സി പി ഐ എമ്മിന് വിശിഷ്യാ എം വി ഗോവിന്ദന്ദന് പരമപ്രധാനമാണ്. പ്രശ്നം രമ്യമായി പരിഹരിക്കാനായാല്‍ പാര്‍ട്ടിക്കുള്ളില്‍ എം വി ഗോവിന്ദന് മേല്‍ക്കൈ ശക്തമാകും. ഒപ്പം ഒന്നര വര്‍ഷത്തിനിപ്പുറം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി പാര്‍ട്ടിയേയും മുന്നണിയേയും സജ്ജാരാക്കുകയും ചെയ്യാം. എന്നാല്‍ കോടിയേരിയുടെ ശൈലിയല്ല എം വി ഗോവിന്ദന്റേത് എന്നതിനാല്‍ പ്രശ്നപരിഹാരത്തിന്റെ സമവാക്യമെന്തെന്ന് കണ്ടറിയുക തന്നെ വേണം.
-
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications