അച്ഛനെതിരായ മകളുടെ പീഡന പരാതി കാമുകനുവേണ്ടി?
കണ്ണൂര്‍: തളിപ്പമ്പ കുപ്പത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അച്ഛന്‍ പീഡിപ്പിച്ചെന്ന പരാതി വഴിത്തിരിവില്‍. അച്ഛന്‍ പീഡിപ്പിച്ചശേഷം ഒപ്പം ജോലി ചെയ്തവര്‍ക്കും കാഴ്ചവെച്ചന്ന പരാതിയുടെ അന്വേഷണത്തിനിടെ പെണ്‍കുട്ടിയുടെ കാമുകനെ പോലീസ് പൊക്കിയതോടെ പരാതി വ്യാജമാണോയെന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോള്‍.
ചെങ്ങളായി സ്വദേശിയായ കെ റുബൈസാണ്(19) പോലീസിന്റെ പിടിയിലായ കാമുകന്‍. പോലീസ് ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ ഒട്ടേറെതവണ ലൈംഗികബന്ധത്തിനിരയാക്കിയിട്ടുണ്ടെന്ന് കാമുകന്‍ പോലീസിനോട് സമ്മതിച്ചു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നെന്നും എന്നാല്‍ പിതാവ് സമ്മതിച്ചിരുന്നിലെന്നും കാമുകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

നേരത്തെ ഒരാളുടെ ദുരൂഹമരണത്തില്‍ പോലീസ് ചോദ്യം ചെയ്ത വ്യക്തിയാണ് റുബൈസ്. റുബൈസുമായി ബന്ധപ്പെട്ട് പല ദുരൂഹതകളും നിലനില്‍ക്കുന്നതിനാല്‍ കാമുകനുമായുള്ള വിവാഹത്തെ പിതാവ് എതിര്‍ക്കുകയായിരുന്നു. കാമുകനെ ഒഴിവാക്കി പിതാവിനൊപ്പം ജോലി ചെയ്യുന്നയാളെക്കൊണ്ട് തന്നെ വിവാഹം ചെയ്യിക്കാനാണ് പരിപാടിയെന്ന് പെണ്‍കുട്ടി സംശയിച്ചതോടെ കാമുകനുമായി ചേര്‍ന്ന് വ്യാജ പരാതി ഉണ്ടാക്കുകയായിരുന്നോ എന്നാണ് പോലീസ് സംശയിക്കുന്നത്.
പെണ്‍കുട്ടിയെ നേരത്തെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. കേസില്‍ നിരപരാധികള്‍ക്കെതിരെ ആരോപണം ഉണ്ടാകാതിരിക്കാന്‍ വിശദമായ അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. അടുത്തദിവസം തന്നെ തലശ്ശേരി മഹിളാ മന്ദിരത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി വീണ്ടുമെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications