കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വേണമെന്ന് അബ്ദുള്ള കുട്ടി, തരില്ലെന്ന് ഡിഡിസി, പോര് മുറുകുന്നത് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: രാഷ്ട്രീയക്കാരുടെ 'തനിനിറം' കാണണമെങ്കില്‍ തിരഞ്ഞെടുപ്പ് വരണം. സീറ്റിന്റേ പേരില്‍ തല്ല് കൂടലും മുന്നണി മാറ്റവുമൊക്കെ പതിവാണ്. ആവശ്യപ്പെട്ട സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണിയേയും, സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച പാര്‍ട്ടിയേയുമൊക്കെ പലരും ഒരു നിമിഷം കൊണ്ട് മറക്കും. എന്നിട്ടോ പുതിയ ഇടങ്ങളില്‍ ചേക്കേറും. അഞ്ച് വര്‍ഷം കഴിഞ്ഞാലോ വീണ്ടും പഴയ അവസ്ഥ തന്നെ, കൂട് മാറ്റം.

കണ്ണൂരിലും വീണ്ടും കൂടുമാറ്റം ഉണ്ടാകുമോ എന്നൊരു സംശയം. കണ്ണൂരില്‍ വീണ്ടും മത്സരിയ്ക്കാന്‍ അനുവദിയ്ക്കണമെന്ന് എപി അദ്ബുള്ളക്കുട്ടിയുടെ ആവശ്യത്തെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം തള്ളി. മത്സരരംഗത്ത് ഇനിയൊരു അവസരം അബ്ദുള്ളക്കുട്ടിയ്ക്ക് നല്‍കേണ്ടെന്നും സംഘടനാരംഗത്ത് സജീവമാകട്ടേയെന്നുമാണ് കണ്ണൂര്‍ ഡിസിസിയുടെ നിലപാട്. ഇക്കാര്യം കെപിസിസിയെ അറിയിക്കുകയും ചെയ്തു.

Abdullakutty

എന്നാല്‍ മത്സരിച്ചേ മതിയാകൂ എന്ന നിലപാടില്‍ നിന്ന് അബ്ദുള്ളക്കുട്ടിയും ഒട്ടും പിന്നോട്ടില്ല. അബ്ദുള്ളക്കുട്ടി മത്സരിയ്ക്കുന്നതിനോട് എഐ ഗ്രൂപ്പുകാര്‍ക്ക് താത്പര്യം ഇല്ലാത്തതിനാല്‍ പിടിവാശിയുമായി കുറച്ച് നാള്‍ കൂടി അലയേണ്ടി വരുമെന്ന് മാത്രം. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് നേതാക്കള്‍ അബ്ദുള്ളക്കുട്ടിയ്ക്ക് എതിരെ രംഗത്ത് എത്തിയിരിയ്ക്കുന്നത്.

കെ സുധാകരനുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും സ്ഥാനാര്‍ത്ഥിത്വത്തെ ബാധിച്ചു. കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വം അബ്ദുള്ളക്കുട്ടിയുടെ സ്വപ്‌നങ്ങള്‍ക്ക് വിലങ്ങ് തടിയാകും. പ്രശ്‌നം രമ്യമായി പരിഹരിച്ചില്ലെങ്കില്‍ സീറ്റ് വിഭജനം വീണ്ടും കോണ്‍ഗ്രസിന് കീറാമുട്ടിയാകും.

English summary
Kannur DCC against AP Abudullakutty on seat issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X