കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"അതിഥി തൊഴിലാളികൾ..." അണമുറിയാത്ത സ്നേഹം, കണ്ണൂർ ജില്ല കലക്ടറുടെ എഫ്ബി പോസ്റ്റ് വൈറലാകുന്നു!

Google Oneindia Malayalam News

കണ്ണൂർ: കഴിഞ്ഞ വർ‌ഷം തെക്കൻ കേരളത്തിലായിരുന്നു പ്രളയം വൻ നാശം വിതച്ചെങ്കിൽ ഇപ്രാവശ്യം വടക്കൻ കേരളത്തിലായിരുന്നു മഴക്കെടുതി അനുഭവിച്ചത്. നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം എന്ന ടൗൺ പൂർണ്ണമായും വെള്ളത്തിനടിയിൽ ആയ അവസ്ഥയിലായിരുന്നു. പലപ്പോഴും ജില്ലയിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലുണ്ടായിരുന്നു.

<strong>പെരുമാറ്റം യേശുവിനെ പോലെ; കയ്യിലിരിപ്പ്.... കത്തോലിക വൈദീകൻ പീഡിപ്പിച്ചത് അൽത്താര ബാലികമാരെ!!</strong>പെരുമാറ്റം യേശുവിനെ പോലെ; കയ്യിലിരിപ്പ്.... കത്തോലിക വൈദീകൻ പീഡിപ്പിച്ചത് അൽത്താര ബാലികമാരെ!!

നിരവധി അന്യ സംസ്ഥാന തൊവിലാളികൾ ജോലി ചെയ്യുന്ന ജില്ലകൂടിയാണ് കണ്ണൂർ. ആസാം, ബീഹാർ, ബംഗാൾ, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളിൽ നിന്നായി ജോലി തേടിയെടുത്തുന്ന നിരവധിയാളുകൾ കേരളത്തിലുണ്ട്. നമ്മൾ ചെയ്യാൻ മടിക്കുന്ന, നമുക്ക് പ്രയാസകരമായ പല ജോലികളും വെടിപ്പായി ചെയ്യുന്നവരാണ് ഇവർ. നമ്മൾ അവരെ ബംഗാളികൾ എന്ന് പേരിട്ട് വിളിച്ച് വീട്ട് വരാന്തയുടെ ഇപ്പുറത്തേക്ക് പ്രവേശിപ്പിക്കാറുമില്ല.

അന്യസംസ്ഥാന തൊഴിലാളികളുടെ സ്നേഹം

അന്യസംസ്ഥാന തൊഴിലാളികളുടെ സ്നേഹം

എന്നാൽ നമ്മളോട് അന്യസംസ്ഥാന തൊഴിലാളികൾക്ക് എത്രത്തോളം സ്നേഹവും കരുതലും ഉണ്ടെന്ന് കാണിച്ച് തരുകയായിരുന്നു കണ്ണൂർ ജില്ല കലക്ടർ. ടിവി സുഭാഷ് ഫേസ്ബുക്ക് പേജിൽ പങ്കിട്ട ഒരു ഫോട്ടോയും കുറിപ്പും കണ്ടാൽ ആരുടെയും കണ്ണ് നിറയും.

ബ്ലാക്ക് ബോർഡിൽ കുറിച്ചിട്ട വാക്ക്

ബ്ലാക്ക് ബോർഡിൽ കുറിച്ചിട്ട വാക്ക്

കണ്ണൂർ തളിപ്പറമ്പിനടുത്ത അരോളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും നാല് ദിവസത്തിന് ശേഷം മടങ്ങുമ്പോൾ ക്യാമ്പ് പ്രവർത്തിച്ച സ്കൂളിലെ ബ്ലാക്ക് ബോർഡിൽ കുറിച്ച വാചകം ഫോട്ടോ എടുത്ത് കലക്ടർ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഞങ്ങൾ ഇന്ത്യയെ സ്നേഹിക്കുന്നു. കേരളമാണ് ഇന്ത്യയിലെ ഏറ്റവും നല്ല നാട് എന്നായിരുന്നു അവർ ബ്ലാക്ക് ബോർഡിൽ കുറിച്ചത്.

കേരളത്തോടുള്ള വറ്റാത്ത സ്നേഹം

കേരളത്തോടുള്ള വറ്റാത്ത സ്നേഹം

കേരളത്തോടുള്ള വറ്റാത്ത സ്നേഹം തന്നെയാണ് കറുത്ത ബോർഡിൽ വെള്ള ചോക്കുകൊണ്ട് അവർ എഴുതി വെച്ചത്. കണ്ണൂർ ജില്ല കലക്ടറുടെ ഈ പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരം, മയ്യിൽ, തുടങ്ങിയ സ്ഥലങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾ അനുഭവിച്ചത് വലിയ ബുദ്ധിമുട്ടായിരുന്നു. അധികാരികൾ ഇവരെ സുരക്ഷിതമായി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിച്ചു.

Recommended Video

cmsvideo
പ്രളയത്തിനിടയില്‍ മതം നോക്കിയിരിക്കുന്നവരുടെ വലയില്‍ വീഴാതെ
അതിഥി തൊഴിലാളികൾ

അതിഥി തൊഴിലാളികൾ

ശ്രീകണ്ടാപുരത്ത് ഫയർഫോർസ് പോലും കൈയ്യൊഴിഞ്ഞ സ്ഥലത്ത് കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾ അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിച്ചത് വലിയ വാർത്തയായിരുന്നു. ഫേസ്ബുക്കിൽ അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികൾ എന്ന വാക്കാണ് കണ്ണൂർ ജില്ല കലക്ടർ ഉപയോഗിച്ചത്.

കലക്ടറുടെ എഫ്ബി പോസ്റ്റിലെ വാക്കുകൾ

"വെളുത്ത അക്ഷരങ്ങളാൽ കറുത്ത ബോർഡിൽ നിറഞ്ഞമനസോടെ അവരെഴുതി; ഞങ്ങൾ കേരളത്തെ സ്നേഹിക്കുന്നു. ഇന്ത്യയിലെ ഏറ്റവും നല്ല നാട്. ഒഡീഷ, രാജസ്ഥാൻ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുളള നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് പ്രളയ ദുരിതത്തിനിരയായത്. ഇവർ പ്രളയം കാണുന്നത് ആദ്യമായല്ല; പക്ഷെ ദുരന്തബാധിതരെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച ജനതയെ കാണുന്നതാദ്യമായാണ്. നാല് ദിവസത്തെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നും പടിയിറങ്ങുമ്പോൾ നന്ദി പറയാൻ അവർ മറന്നില്ല. പാപ്പിനിശ്ശേരി അരോളി ഗവ: ഹൈസ്കൂളിൽ നിന്നും."

English summary
Kannur district collector's facebook post for migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X