മൂന്നാം ലിംഗക്കാരുടെ ക്ഷേമത്തിനായി ബജറ്റില്‍ വിഹിതം; കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് അഭിനന്ദന പ്രവാഹം
കണ്ണൂര്‍: മൂന്നാം ലിംഗക്കാരെ സമൂഹം അംഗീകരിച്ചു വരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ല പഞ്ചായത്ത് മൂന്നാം ലിംഗക്കാര്‍ക്ക് ബജറ്റില്‍ വിഹിതം ഉള്‍പെടുത്തിയതിന് അഭിനന്ദന പ്രവാഹം. ഇത് ആദ്യമായാണ് ബജറ്റില്‍ മൂന്നാം ലിംഗക്കാര്‍ക്ക് വിഹിതം ഉള്‍പ്പെടുത്തുന്നത്. ഇത് രാജ്യത്തിനു തന്നെ മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്ന പ്രതികരണം.

കണ്ണൂര്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ദിവ്യ അവതരിപ്പിച്ച ബജറ്റിലാണ് മൂന്നാം ലിംഗക്കാര്‍ക്ക് ആശ്വാസമാകുന്ന നിരവധി പദ്ധതികളുള്ളത്. പുതിയ പ്രഖ്യാപനത്തിലെ സന്തോഷം പങ്കുവെക്കാന്‍ ചുവന്ന പനിനീര്‍ പൂക്കളുമായി മൂന്നാം ലിംഗക്കാര്‍ പ്രസംഗ വേദിയില്‍ എത്തിയിരുന്നു.
200 ഓളം മൂന്നാം ലിംഗക്കാരാണ് നിലവില്‍ കണ്ണൂര്‍ ജില്ലയില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും യഥാര്‍ത്ഥ സംഖ്യ ഇതിലുമേറെയാണ്. വിവിധ കഴിവുകളുള്ള മുന്നാം ലിംഗക്കാര്‍ക്കായി ജെന്‍ഡര്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നതിനായി ഒരു ലക്ഷം രൂപയാണ് ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത്.
കുടുംബശ്രീയുടെ സഹായത്തോടെ പരിശീലനം നേടിയെടുക്കാനുള്ള പദ്ധതിയും നടപ്പ് സാമ്പത്തിക വര്‍ത്തില്‍ ആരംഭിക്കും. ഇതിനായി പത്ത് ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മൂന്നാം ലിംഗക്കാര്‍ക്ക് ഒത്തു കൂടാനായി ഡേ ഷെല്‍ട്ടര്‍ ക്ലബ് സ്ഥാപിക്കും എന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം.












Click it and Unblock the Notifications