കണ്ണൂരിൽ കാട്ടുപന്നിയുടെ ആക്രമണം; പരിക്കേറ്റ കർഷകൻ മരിച്ചു
തലശ്ശേരി: കണ്ണൂർ പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. പാനൂർ വള്ള്യായി സ്വദേശി ശ്രീധകൻ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തിൽ പച്ചക്കറി നനച്ച് കൊണ്ടിരിക്കുമ്പോഴാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്.
ദേഹമാസകലം പരിക്കേറ്റ ശ്രീധരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഉയർന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂർ.

വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോൾ വന്യജീവി ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതി ഉണ്ടായിരുന്നു.
2025 ൽ ഇതുവരെ വന്യജീവി ആക്രമണത്തിൽ 15 പേരാണ് മരണപ്പെട്ടത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. ആറളം മേഖലയിലാണ് ഏറ്റുവും ഒടുവിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചത്.












Click it and Unblock the Notifications