ഭർത്താവുമായി അകന്നു, ഫ്ലാറ്റുകളിൽ താമസം! ആഢംബര കാറിൽ കറക്കം! കണ്ണൂരിലെ ടീച്ചർ ചില്ലറക്കാരിയല്ല...
കഴിഞ്ഞദിവസം സാമ്പത്തിക തട്ടിപ്പ് കേസിൽ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തതോടെ ജ്യോതി ടീച്ചറുടെ മുഖംമൂടി അഴിഞ്ഞുവീണു.
കണ്ണൂർ: എല്ലാവർക്കും പ്രിയങ്കരിയായ ജ്യോതി ടീച്ചർ തട്ടിപ്പ് കേസിൽ അകത്തുപോയതിന്റെ ഞെട്ടലിലാണ് അഴീക്കോട് സ്കൂളിലെ സഹപ്രവർത്തകരും വിദ്യാർത്ഥികളും. അദ്ധ്യാപകർക്കം കുട്ടികൾക്കും മധുരം നൽകുന്നത് പതിവാക്കിയാണ് ജ്യോതി ടീച്ചർ സ്കൂളിലെ പ്രിയപ്പെട്ട അദ്ധ്യാപികയായി മാറിയത്.
എന്നാൽ, കഴിഞ്ഞദിവസം സാമ്പത്തിക തട്ടിപ്പ് കേസിൽ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തതോടെ ജ്യോതി ടീച്ചറുടെ മുഖംമൂടി അഴിഞ്ഞുവീണു. കണ്ണൂരിലെ ആഢംബര ഫ്ലാറ്റിൽ താമസിക്കുന്ന ജ്യോതി, ഒരു കോടിയിലേറെ രൂപയാണ് പലരിൽ നിന്നായി തട്ടിയെടുത്തത്. അഴീക്കോട് സ്വദേശിയായ മുൻ പ്രവാസി മുകുന്ദൻ നൽകിയ പരാതിയിലാണ് വളപട്ടണം പോലീസ് ജ്യോതിയെ അറസ്റ്റ് ചെയ്തത്. ഈ വാർത്ത പുറത്തുവന്നതോടെ തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

പിന്നീട് അഴീക്കോട് ഫിഷറീസ് സ്കൂളിൽ...
നാറാത്ത് എൽപി സ്കൂളിലെ അദ്ധ്യാപികയായിരുന്ന ജ്യോതി, കുറച്ചു വർഷങ്ങൾക്ക് മുൻപാണ് അഴീക്കോട് ഫിഷറീസ് സ്കൂളിലേക്ക് ട്രാൻസ്ഫറായത്.

വിലകൂടിയ കാറും...
ആഢംബര കാറിൽ വിലയേറിയ വസ്ത്രങ്ങളണിഞ്ഞാണ് ജ്യോതി സ്കൂളിലെത്താറുള്ളത്. സഹപ്രവർത്തകർക്കും കുട്ടികൾക്കുമിടയിൽ കോടീശ്വരിയായ ടീച്ചറെന്നാണ് ജ്യോതി അറിയപ്പെട്ടിരുന്നത്.

മധുരം നൽകും...
അദ്ധ്യാപകർക്കും കുട്ടികൾക്കും ഇടയ്ക്കിടെ മധുരം വിതരണം ചെയ്യുന്നത് ജ്യോതിയുടെ പതിവായിരുന്നു. ഇതിലൂടെ അവർ എല്ലാവർക്കും പ്രിയപ്പെട്ട ജ്യോതി ടീച്ചറായി മാറി.

ഭർത്താവുമായി അകന്നു...
ഭർത്താവുമായി അകന്നു കഴിയുന്ന ജ്യോതി, കണ്ണൂരിലെ ആഢംബര ഫ്ലാറ്റിലാണ് താമസിക്കുന്നത്. മംഗലാപുരത്തെ പ്രമുഖ സ്വാശ്രയ കോളേജുകളിൽ എൻജിനിയറിങിനും മെഡിസിനും പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. തട്ടിപ്പിലൂടെ സമാഹരിക്കുന്ന പണംകൊണ്ടാണ് ഇവരുടെ ഫീസ് അടച്ചിരുന്നത്.

തട്ടിപ്പും...
അദ്ധ്യാപികയായ ജ്യോതി റിയൽ എസ്റ്റേറ്റ് രംഗത്ത് ചുവടുറപ്പിച്ചതോടെയാണ് തട്ടിപ്പുകൾ ആരംഭിക്കുന്നത്. ആഢംബരം തലയ്ക്ക് പിടിച്ചതോടെ വൻ സാമ്പത്തിക പ്രതിസന്ധിയലകപ്പെട്ട ജ്യോതി പലരിൽ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്.

മുങ്ങി...
കണ്ണൂരിലെ മറ്റൊരു ആഢംബര ഫ്ലാറ്റിലായിരുന്നു ജ്യോതി മുൻപ് താമസിച്ചിരുന്നത്. എന്നാൽ വൻ തുക വാടക കുടിശിക വരുത്തിയ ജ്യോതി ഇവിടെനിന്നും മുങ്ങി. ഫ്ലാറ്റിലെ ഫർണ്ണീച്ചറുകൾ വിറ്റാണ് ഫ്ലാറ്റുടമ വാടക തിരിച്ചുപിടിച്ചത്.

മുൻ പ്രവാസി...
സ്ഥലം വാങ്ങിനൽകാമെന്ന് പറഞ്ഞ് അഴീക്കോട് സ്വദേശിയായ മുകുന്ദനിൽ നിന്ന് 40 ലക്ഷം രൂപയാണ് ജ്യോതി തട്ടിയെടുത്തത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സ്ഥലം വാങ്ങി നൽകിയില്ല. പണം തിരികെ ചോദിച്ചപ്പോൾ മുങ്ങിനടന്ന ജ്യോതിക്കെതിരെ കഴിഞ്ഞ മാസമാണ് മുകുന്ദൻ പോലീസിൽ പരാതി നൽകിയത്.

തട്ടിപ്പിനിരയായവർ...
20 ലക്ഷത്തിന് വീടും സ്ഥലവും വാങ്ങിനൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി മുണ്ടയാട് സ്വദേശിനി അഫ്സത്തും പരാതി നൽകിയിട്ടുണ്ട്. ഇതിനു പുറമേ കണ്ണൂരിലെ ടാക്സി ഡ്രൈവർക്ക് വാടകയിനത്തിലും ജ്യോതി പണം നൽകാനുണ്ട്.












Click it and Unblock the Notifications