കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ കൂട്ടബലാല്‍സംഗം; അഞ്ചു പേര്‍ അറസ്റ്റില്‍, പിതാവും കസ്റ്റഡിയില്‍, ഫേസ്ബുക്ക് ബന്ധം...

Google Oneindia Malayalam News

കണ്ണൂര്‍: പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ അഞ്ചു പേര്‍ അറസ്റ്റില്‍. മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ശംസുദ്ദീന്‍, ഷബീര്‍, അയ്യൂബ്, ലോഡ്ജുമായി ബന്ധമുള്ള പവിത്രന്‍ എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അച്ഛനുള്‍പ്പെടെയുള്ള എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Ttn

ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിച്ച ശേഷം ഒരു യുവതിയാണ് പെണ്‍കുട്ടിയെ വലയില്‍ വീഴ്ത്തിയത്. പെണ്‍കുട്ടിയെ കാറില്‍ ലോഡ്ജിലെത്തിച്ചത് യുവതിയാണെന്നാണ് പോലീസ് പറയുന്നത്. ലോഡ്ജിലെത്തിച്ച പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെക്കുകയായിരുന്നു. ഈ രംഗം മൊബൈലില്‍ പകര്‍ത്തിയാണ് വീണ്ടും കൂടുതല്‍ പേര്‍ക്ക് കാഴ്ചവെച്ചത്.

രണ്ടുദിവസം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പോലീസിനോടും മജിസ്‌ട്രേറ്റിനോടും പെണ്‍കുട്ടി കാര്യങ്ങള്‍ തുറന്നുപറഞ്ഞു. പിതാവിനെതിരെയും പെണ്‍കുട്ടി ആരോപണം ഉന്നയിച്ചുവെന്നാണ് വിവരം. തുടര്‍ന്നാണ് പിതാവിനെ കസ്റ്റഡിയിലെടുത്തത്.

തെലങ്കാനയില്‍ ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; 36 സീറ്റില്‍ തീരുമാനമായി, ടിആര്‍എസ് തന്ത്രം പൊളിഞ്ഞത് ഇവിടെതെലങ്കാനയില്‍ ജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; 36 സീറ്റില്‍ തീരുമാനമായി, ടിആര്‍എസ് തന്ത്രം പൊളിഞ്ഞത് ഇവിടെ

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരും കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിയുടെ സഹോദരനെ വിളിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. നഗ്ന ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്നും പണം വേണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടുവത്രെ. കണ്ണൂര്‍ വനിതാ സെല്ലിലാണ് ആദ്യം പരാതി ലഭിച്ചത്. സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ തളിപ്പറമ്പ് പോലീസിന് കേസ് കൈമാറുകയായിരുന്നു.

ഇരുപതിലേറെ പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. ലോഡ്ജില്‍ വച്ച് പീഡിപ്പിച്ചതിന് പുറമെ ഭീഷണിപ്പെടുത്തി മറ്റു ചില സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിച്ചു. പിതാവും നേരത്തെ പീഡിപ്പിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തും. കൂടുതല്‍ അറസ്റ്റ് ഉടനെയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

English summary
Kannur gag raped case: Five men Arrested, more arrest soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X