കണ്ണൂര്‍ കൂട്ടബലാല്‍സംഗം; 20 പ്രതികള്‍, സഹോദരനെ നഗ്നവീഡിയോ കാണിച്ചു, നാലുപേര്‍ കസ്റ്റഡിയില്‍
കണ്ണൂര്‍: പതിനാറുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ ഇരുപതോളം പ്രതികളുണ്ടെന്ന് പോലീസ്. പ്രതികളെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചു. ചിലരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. എല്ലാ പ്രതികള്‍ക്കെതിരെയും പോക്സോ ചുമത്തി കേസെടുക്കും. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന രംഗം പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു.
ഈ ദൃശ്യം പെണ്‍കുട്ടിയുടെ സഹോദരനെ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച് മൊഴിയെടുത്തു. വനിതാ സെല്ലിന് ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് കേസ് തളിപ്പറമ്പ് പോലീസിന് റഫര്‍ ചെയ്യുകയായിരുന്നു. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

പറശ്ശിനിക്കടവിലെ ലോഡ്ജില്‍
പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചാണ് കണ്ണൂര്‍ സിറ്റിയിലെ പെണ്‍കുട്ടിയെ പ്രതികള്‍ കൂട്ടബലാല്‍സംഗം ചെയ്തത്. രണ്ടുദിവസം പെണ്‍കുട്ടി അക്രമത്തിന് ഇരയായി എന്നാണ് കേസ്. പെണ്‍കുട്ടിയുടെ സഹോദരനാണ് വനിതാ സെല്ലില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് തളിപ്പറമ്പ് സ്റ്റേഷന് പരിധിയിലായതിനാല്‍ കേസ് വനിതാ സെല്‍ കൈമാറുകയായിരുന്നു.

പ്രതികള്‍ ഇരുപതിലേറെ
വനിതാ പോലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. 20ലേറെ പേര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമമായ പോക്സോ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

വ്യക്തമായ വിവരം ലഭിച്ചു
തളിപ്പറമ്പ്, കണ്ണൂര്‍, പഴയങ്ങാടി, വളപട്ടണം എന്നിവിടങ്ങളിലുള്ള യുവാക്കളാണ് സംഭവത്തിന് പിന്നില്‍. നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. ബാക്കിയുള്ള പ്രതികളെ കുറിച്ച ഇവരില്‍ നിന്ന് വ്യക്തമായ വിവരം പോലീസിന് ലഭിച്ചുകഴിഞ്ഞു.

രഹസ്യമൊഴി രേഖപ്പെടുത്തി
പെണ്‍കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മൊഴിയെടുത്തപ്പോഴാണ് 20 ലധികം പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് ബോധ്യമായത്. ശേഷം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു.

സഹോദരനെ ഭീഷണിപ്പെടുത്തി
പെണ്‍കുട്ടിയുടെ സഹോദരന് വന്ന ഫോണ്‍ കോളില്‍ നിന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. സഹോദരിയുടെ നഗ്ന വീഡിയോ കൈയ്യിലുണ്ടെന്നും ആവശ്യപ്പെട്ട പണം തന്നില്ലെങ്കില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സഹോദരനെ ഷൊര്‍ണൂരിലേക്ക് വിളിപ്പിച്ചു.

പരാതിയും അന്വേഷണവും
ഷൊര്‍ണൂരില്‍ നിന്ന് സഹോദരനെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. നഗ്ന വീഡിയോ കാണിച്ചുകൊടുത്തു. ശേഷം ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. നാട്ടില്‍ തിരിച്ചെത്തിയ യുവാവ് കണ്ണൂര്‍ വനിതാസെല്ലില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളില്‍ നിന്ന് പോലീസിന് സംഭവത്തെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.

മൊബൈല്‍ ലൊക്കേഷന്‍
പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് അവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് പരിസരത്തുണ്ടെന്ന് സൈബര്‍ സെല്‍ വിവരം കൈമാറി. ഉടന്‍ ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം റെയില്‍വേ സ്റ്റേഷന് പരിസരത്തെത്തി. ഇന്നോവ കാറില്‍ പോകുകയായിരുന്ന സംഘത്തെ പിന്തുടര്ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രമുഖര്‍ക്കും പങ്ക്
ലോഡ്ജ് ഉടമ പവിത്രന്, മാട്ടൂല്‍ സ്വദേശി സന്ദീപ്, ശ്രീകണ്ഠപുരം സ്വദേശികളായ ശംസുദ്ദീന്‍, ഷബീര്‍ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മജിസ്ട്രേറ്റിന് പെണ്‍കുട്ടി നല്കിയ മൊഴിയുടെ പകര്‍പ്പ് ലഭിച്ചാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് പറയുന്നത്. പ്രമുഖര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

പിതാവും മോശമായി പെരുമാറി
അതേസമയം, പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച മൊഴി ആശ്ചര്യപ്പെടുത്തുന്നതാണെന്ന് പോലീസ് പറയുന്നു. രണ്ടുവര്‍ഷം മുമ്പ് പിതാവ് പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്ന് മൊഴി ലഭിച്ചുവത്രെ. ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവാണ് ഇപ്പോള്‍ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചത്. സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പെണ്‍കുട്ടിയുമായി ബന്ധംസ്ഥാപിച്ചത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications