Get Updates
Get notified of breaking news, exclusive insights, and must-see stories!

പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗം; ചതിച്ചത് അഞ്ജന, എല്ലാം വ്യാജം... രണ്ടുപേര്‍കൂടി അറസ്റ്റില്‍

കണ്ണൂര്‍: പറശ്ശിനിക്കടവ് കൂട്ട ബലാല്‍സംഗ കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് വിവരം. പിടിക്കപ്പെടുമെന്ന് ഉറപ്പായ ഒരു പ്രതി വിദേശത്തേക്ക് കടന്നുവെന്ന് പോലീസ്. ലോഡ്ജില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ പത്താംക്ലാസുകാരിയുടെ സുഹൃത്തിനെയും പ്രതികള്‍ പീഡിപ്പിച്ചു. ഈ കേസില്‍ കൊളച്ചേരി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു.

കൂട്ട ബലാല്‍സംഗവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി ഒടുവില്‍ പോലീസ് പിടികൂടി. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം 15 ആയി. പല പോലീസ് സ്‌റ്റേഷനിലും പ്രതികള്‍ക്കെതിരെ കേസുണ്ട്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അഞ്ജന എന്ന പേരിലുണ്ടാക്കിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പെണ്‍കുട്ടിയുമായി പ്രതികള്‍ ബന്ധം സ്ഥാപിച്ചത്.....

രണ്ടുപേര്‍കൂടി അറസ്റ്റില്‍

രണ്ടുപേര്‍കൂടി അറസ്റ്റില്‍

കഴിഞ്ഞമാസമാണ് ലോഡ്ജിലെത്തിച്ച് പത്താംക്ലാസുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചത്. ലോഡ്ജുമായി ബന്ധമുള്ള വ്യക്തിയെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. തളിയില്‍ സ്വദേശി അക്ഷയ്, ഇരിട്ടി സ്വദേശി ബെവിന്‍ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലയാവരുടെ എണ്ണം 15 ആയി.

16 കേസുകള്‍

16 കേസുകള്‍

വിവിധ സ്‌റ്റേഷനുകളിലായി 16 കേസുകളാണ് പ്രതികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്. ആദ്യം രണ്ടു പേര്‍ ചേര്‍ന്നാണ് പത്താംക്ലാസുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു ഈ പീഡനം.

ആദ്യസംഭവം ഇങ്ങനെ

ആദ്യസംഭവം ഇങ്ങനെ

പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ പീഡിപ്പിച്ചിരുന്നുവത്രെ. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഒക്ടോബറിലാണ് പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന്പീഡിപ്പിച്ചത്. കഴിഞ്ഞദിവസം അറസ്റ്റിലായ നിഖിലും മൃദുലുമാണ് ആദ്യം പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

അഞ്ജന എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട്

അഞ്ജന എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട്

അഞ്ജന എന്ന പേരിലുണ്ടാക്കിയ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പെണ്‍കുട്ടിയുമായി പരിചയം സ്ഥാപിച്ചത്. ഇതിന് പിന്നില്‍ മൃദുലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ബന്ധം സ്ഥാപിച്ച ശേഷം നിഖിലും മൃദുലും പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.

റിസോര്‍ട്ടിലും ക്രൂരത

റിസോര്‍ട്ടിലും ക്രൂരത

ശേഷം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് കൂടുതല്‍ പേര്‍ക്ക് കാഴ്ചവച്ചത്. പൈതല്‍മല വിനോദ സഞ്ചാര കേന്ദ്രത്തോട് ചേര്‍ന്ന റിസോര്‍ട്ടില്‍ കൊണ്ടുപോയി പലര്‍ക്കും കാഴ്ചവച്ചു. പീഡിപ്പിക്കുന്ന രംഗം മൊബൈലില്‍ പകര്‍ത്തിയിരുന്നു. വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞാണ് വീണ്ടും പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയത്.

സുഹൃത്തിനെയും വെറുതെവിട്ടില്ല

സുഹൃത്തിനെയും വെറുതെവിട്ടില്ല

അതേസമയം, കൂട്ട ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ സുഹൃത്തിനെയും പ്രതികള്‍ പീഡിപ്പിച്ചുവെന്ന വിവരം പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. കൊളച്ചേരി സ്വദേശി ആദര്‍ശിനെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പീഡനം സംബന്ധിച്ച് വനിതാ പോലീസിന് മൊഴി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+