കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ വിമാനത്താവളം സര്‍ക്കാര്‍ കമ്പനിയെന്ന് കേന്ദ്രം; സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി

Google Oneindia Malayalam News

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള കമ്പനിയായ കിയാല്‍ സ്വകാര്യ കമ്പനിയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദം തള്ളി കേന്ദ്ര സര്‍ക്കാര്‍. കിയാല്‍ കൊച്ചി വിമാനത്താവള കമ്പനി പോലെ സ്വകാര്യ കമ്പനിയാണെന്നും സിഎജി ഓഡിറ്റ് അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. ഓഡിറ്റ് അനുവദിക്കാതിരുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വാദമായിരുന്നു നിയമസഭിയിലും ഉന്നയിച്ചിരുന്നത്.

മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!മഹാരാഷ്ട്രയിലെ തിരിച്ചടി കര്‍ണാടകയിലേക്കും? ബിജെപിക്ക് ആശങ്ക, 3 ഇടത്ത് നിര്‍ണ്ണായകം, കോണ്‍ഗ്രസിന്!!

എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്‍റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാറിനും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 63 ശതമാനും ഓഹരിയുള്ളതിനാല്‍ കിയാല്‍ സര്‍ക്കാര്‍ കമ്പനിക്ക് തുല്യമാണെന്ന് കിയാല്‍ എംഡിക്ക് അയച്ച കത്തില്‍ കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.

zkiyal

കമ്പനിയില്‍ നിയമപരമായ ഓഡിറ്റ് നടത്താനുള്ള അധികാരം സിഎജിക്കാണെന്നും കത്തില്‍ കമ്പനികാര്യ മന്ത്രാലയം അറിയിക്കുന്നുണ്ട്. സിഎജി ഓഡിറ്റ് തടസ്സപ്പെടുത്തിയത് കമ്പനി നിയമപ്രകാരം ഗുരുതരമായ കുറ്റമാണെന്നും, കമ്പനിയേയും ചുമതലക്കാരേയും പ്രോസിക്യൂട്ട് ചെയ്യുംമെന്നും കത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്ബംഗാള്‍ ഉപതിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്‍റെ സിറ്റിങ്ങ് സീറ്റ് പിടിച്ചെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ്

മുഖ്യമന്ത്രി ചെയര്‍മാനായ കമ്പനിയില്‍ അഞ്ച് മന്ത്രിമാര്‍ ഉള്‍പ്പടെ കേരളത്തിലേയും പുറത്തേയും വന്‍ വ്യവസായികളും അംഗങ്ങളാണ്. പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് ഇവര്‍ക്കെല്ലാം ഒരു പോലെ ബാധകമാണ്. 2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത് വരെ സിഎജിയായിരുന്നു കിയാലില്‍ ഓഡിറ്റ് നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് കിയാലില്‍ ഓഡിറ്റ് നടത്താന്‍ സിഎജിയെ അനുവദിച്ചിട്ടില്ല.

English summary
kannur international airport govt company says central govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X