കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പറന്ന് ഉയര്‍ന്ന് കണ്ണൂര്‍.. ചരിത്ര നിമിഷം.. വിമാനത്താവളം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
വിമാനത്താവള ഉദ്ഘാടനം ഇന്ന്

അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തില്‍ കേരളത്തെ ഒരിക്കല്‍ കൂടി അയാളപ്പെടുത്തി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാവിലെ 9.55 ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. ഐഎസ് 715 വിമാനം 155 യാത്രക്കാരുമായാണ് പറന്നുയര്‍ന്ന്. ഇരുവരും ചേര്‍ന്ന് ടെര്‍മിനല്‍ ഉദ്ഘാടനവും നടത്തി. വ്യവസായ മന്ത്രി ഇപി ജയരാജന്‍ അധ്യക്ഷനായി.

kannurardd-1544331360.jpg

ആദ്യവിമാനത്തിലെ യാത്രികരെ രാവിലെ ആറിന് വായന്തോട്ട് വെച്ചാണ് സ്വീകരിച്ചത്.വിവിധ കലാപരിപാടികളും ഉദ്ഘാടന ചടങ്ങില്‍ ഒരുക്കിയിരുന്നു.
മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും വിഎസ്. അച്യുതാനന്ദനെയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫും ബിജെപിയും ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഇന്ന് തന്നെ ആഭ്യന്തര സര്‍വ്വീസുകളും തുടങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എകെ. ശശീന്ദ്രനും ഫോറിൻ എക്സ്ചേഞ്ച് കൗണ്ടർ മന്ത്രി കെ കെ ശൈലജയും മലബാർ കൈത്തറി ഇൻസ്റ്റലേഷൻ അനാവരണം ഇപി ജയരാജനും ഫുഡ് ആൻഡ് ബിവറേജ് സർവീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്യും.

English summary
kannur international airport to inaugrate today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X