കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടുപുഴ പാലം നിർമ്മാണം: കേരള അതിർത്തിയിൽ കർണ്ണാടകയുടെ സർവ്വേ നടത്തിയ സ്ഥലം ഇരിട്ടി തഹസിൽദാരും റവന്യൂ സംഘവും സന്ദർശിച്ചു

  • By Sanoop Pc
Google Oneindia Malayalam News

ഇരിട്ടി: സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പുതിയ പാലം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കവും പ്രതിസന്ധിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരിട്ടി തഹസിൽദാരും റവന്യൂ ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ബുധനാഴ്ച സ്ഥലം സന്ദർശിച്ചു.

പ്രത്യേക പദവി അനുവദിക്കണമെന്ന് അമിത് ഷായ്ക്ക് ലിംഗായത്തിന്‍റെ കത്ത്.. തള്ളിയാലും കൊള്ളിയാലും പെടുംപ്രത്യേക പദവി അനുവദിക്കണമെന്ന് അമിത് ഷായ്ക്ക് ലിംഗായത്തിന്‍റെ കത്ത്.. തള്ളിയാലും കൊള്ളിയാലും പെടും

രണ്ടു തവണയായി കേരളാ - കർണ്ണാടകാ അതിർത്തി പ്രദേശത്ത് ദുരൂഹത ഉയർത്തി കർണ്ണാടക ഫോറസ്റ്റ്, റവന്യൂ സംഘങ്ങളുടെ നേതൃത്വത്തിൽ നടത്തിയ സർവേ മാധ്യമങ്ങൾ വാർത്തയാക്കിയതിനെ ത്തുടർന്നായിരുന്നു ഇരിട്ടി താലൂക്ക് അധികൃതരുടെ സന്ദർശനം. അതിർത്തിയിൽ കർണ്ണാടക ഫോറസ്റ്റ് അധികൃതർ പുതുതായി സ്ഥാപിച്ച സർവേ കല്ലുകൾ കേരള സംഘം പരിശോധിച്ചു .

iritty

പുതുതായി സ്ഥാപിച്ച കല്ലുകൾ മാക്കൂട്ടം ഫോറസിറ്റിന്റെ അതിർത്തികൾ തിരിക്കുന്നതിനായി സ്ഥാപിച്ചവയാണെന്നും ഇതിൽ ദുരൂഹതയൊന്നും ഇല്ലെന്നും തഹസിൽദാർ അറിയിച്ചു. ഇരു സംസ്ഥാനങ്ങളിലെയും സെക്രട്ടറി തലത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും അടുത്തു നടക്കാനിരിക്കുന്ന ചർച്ചകൾക്കായി നിജസ്ഥിതി പരിശോധിക്കാനായിരിക്കാം കഴിഞ്ഞ ദിവസങ്ങളിൽ സർവേ നടന്നതെന്നും കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ, ഹെഡ് സർവേയർ മുഹമ്മദ് ശരീഫ്, താലൂക്ക് സർവേയർ സുരേഷ്, വിളമന വില്ലേജ് ഓഫീസർ സിബി മാത്യു, അയ്യങ്കുന്ന്‌ വില്ലേജ് ഓഫീസർ നിരീഷ്കുമാർ തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം ഇന്നലെ താലൂക്ക് ഹെഡ് സർവേയർ അതിർത്തിയിൽ നടത്തിയ പരിശോധനയിൽ അതിർത്തിയിൽ രണ്ടു സംസ്ഥാനങ്ങളെയും വേർതിരിക്കുന്ന സർവേ കല്ലുകൾ കണ്ടെത്തുകയുണ്ടായി.

സംസ്ഥാന രൂപീകരണസമയത്ത് സ്ഥാപിച്ച സർവേ കല്ലുകളാണ് കണ്ടെത്തിയത്. അക്കാലത്തു സ്ഥാപിച്ച തലശ്ശേരി, തളിപ്പറമ്പ് താലൂക്കുകളെയും കൂർഗ്ഗിനെയും വേർതിരിക്കുന്ന കല്ലും കണ്ടെത്തി. ഇതിന്റെ കൃത്യമായ രേഖകളും കേരളത്തിന്റെ കൈവശമുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ യാതൊരുവിധ തർക്കത്തിനും ഇടയില്ല എന്ന് തന്നെയാണ് ഇരിട്ടി താലൂക്ക് റവന്യൂ സംഘത്തിന്റെ നിഗമനം.
എത്രയും പെട്ടെന്ന് തന്നെ ഇരു സംസ്ഥാനങ്ങളുടെയും സെക്രട്ടറി തലത്തിലുള്ള ചർച്ചയും സംയുക്ത സർവ്വേയും നടക്കുമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്നും സംഘം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

 പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍.. നെഹ്റു കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐയുടെ യാത്രയയപ്പ് ഇങ്ങനെ പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍.. നെഹ്റു കോളേജ് പ്രിൻസിപ്പലിന് എസ്എഫ്ഐയുടെ യാത്രയയപ്പ് ഇങ്ങനെ

English summary
kannur kootupuzha bridge; iritty tahahsidar visit the place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X