Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ പീഡനത്തിന് ഇരയായ സ്കൂള്‍ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചതായി കണ്ടെത്തല്‍

തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ഥിനികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസിന്‍റെ കണ്ടെത്തല്‍. പറശ്ശിനിക്കടവില്‍ പെണ്‍കുട്ടികള്‍ കൂട്ടമാനംഭഗത്തിന് ഇരയായ കേസിന്‍റെ പശ്ചാത്തലത്തില്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത്.

പറശ്ശിനികടവ് കേസിന്‍റെ പശ്ചാത്തലത്തില്‍ സമാനമായി ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട പീഡനകേസുകള്‍ സര്‍വ്വേക്ക് അടിസ്ഥാനമാക്കി. പറശ്ശിനക്കടവ് പീഡനത്തില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിയും അതേ സ്കൂളിലെ പത്തിലേറെ പെണ്‍കുട്ടികളും സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു.

student

സ്മാര്‍ട് ഫോണുകളും ലഹരിമരുന്നും മൊബൈല്‍ ഫോണും നല്‍കിയാണ് സ്കൂള്‍ വിദ്യാര്‍ത്ഥിനകളെ പീഡനത്തിന് ഇരയാക്കുന്നതെന്നാണ് കണ്ടെത്തല്‍. കണ്ണൂര്‍ ഡിവൈഎസ്പി പിപി സാദാനന്ദന്‍റെ മേല്‍നോട്ടത്തില്‍ കണ്ണപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ദീപയുടെ നേതൃത്വത്തിലാണ് ജില്ലയിലെ സ്റ്റേഷനുകളിലെ വിവരങ്ങള്‍ ശേഖരിച്ചത്.

പിതാവ് അടക്കമുള്ള അടുത്ത ബന്ധുക്കള്‍ക്ക് പുറമെ അയല്‍വാസികളും സുഹൃത്തുക്കളും പ്രണയം നടിച്ചെത്തിയവരും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടികളേയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരേയും വിശദമായി കൂടിക്കാഴ്ച്ച നടത്തിയായിരുന്നു സര്‍വ്വെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+