കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിയൂർ വൈശാഖ മഹോത്സവം: നെയ്യാമൃത് സംഘം യാത്ര

  • By Sanoop Pc
Google Oneindia Malayalam News

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിക്കുന്ന പ്രധാന ചടങ്ങായ നെയ്യാട്ടത്തിനുള്ള നെയ്യ് നിറച്ച കലശപാത്രവും നെയ്യ് കിണ്ടികളുമായി നെയ്യാമൃത് സംഘം ഇന്ന് യാത്ര പുറപ്പെടും. ഇരുവനാട് വില്ലിപാലൻ വലിയകുറുപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ മഠങ്ങളിലെ നെയ്യാമൃത് ഭക്തന്മാർ ഇന്ന് കാലത്ത് ചൊക്ലിയിലെ നിടുമ്പ്രം കുറ്റിപ്പറ്റം ശിവക്ഷേത്രത്തിൽ നിന്നും ഇരുവനാട് വില്ലിപാലൻ വലിയ കുറുപ്പിന്റെ നേതൃത്വത്തിൽ നെയ്യ് നിറച്ച കലശപാത്രവും നെയ്യ്കിണ്ടി കളും തലയിലെന്തി ഓംകാര ശബ്ദമുയർത്തി കാൽനടയായി കൊട്ടിയൂരിലേക്ക് യാത്ര പുറപ്പെടും.

kannur

ഇന്ന് എടയാറ്റിലും നാളെ മണത്തണയിലും തങ്ങുന്ന നെയ്യാമ്യത് സംഘം 27 ന് ഉച്ചയോടും കൂടി കൊട്ടിയൂരിലെത്തി ചേരും. സന്ധ്യയോടു കൂടിയാണ് മുതുരേരിയിൽ നിന്നും ഇക്കരെ കൊട്ടിയൂരിലേക്കുള്ള വാൾ വരവ്. അതിനു ശേഷമാണ് അക്കരെ കൊട്ടിയൂരിലേക്ക് ഇരുവനാട് വില്ലി പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും നേതൃത്വത്തിലുള്ള നെയ്യാമ്യത് ഭക്തസംഘം നെയ്യ് നിറച്ച കലശപാത്രവും കിണ്ടികളും മായി പ്രവേശിക്കുക. രാത്രി പത്തു മണിയോടെയാണ് നെയ്യാട്ട ചടങ്ങുകൾ ആരംഭിക്കുക.

English summary
Kottiyur vaishaka mahotsavam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X