കണ്ണൂരില്‍ നാല് പെണ്‍കുട്ടികളെ മദ്രസാ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി
കണ്ണൂര്‍: ഇരിട്ടി മുഴക്കുന്നില്‍ പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ മദ്രസ അധ്യാപകന്‍ പീഡനത്തിനിരയാക്കിയതായി പരാതി. പീഡനത്തെ സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മദ്രസ അധ്യാപകനായ മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വയനാട് തരുവണ സ്വദേശിയായ ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്.
10, 8, 11 വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. പെണ്‍കുട്ടികളില്‍നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ഇതിനുശേഷമായിരുന്നു അറസ്റ്റ്. പീഡനം ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ഏതാനും കാലമായി ഈ മദ്രസാ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പീഡനവിവരം പെണ്‍കുട്ടികള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു. മദ്രസയിലെ മറ്റു പെണ്‍കുട്ടികള്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്. മുഹമ്മദ് റാഫിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications