കാറുകൾ കൂട്ടിയിടിച്ച് അപകടം; മാപ്പിളപ്പാട്ട് ഗായകൻ ഫൈജാസ് മരിച്ചു
തലശ്ശേരി: മൈസൂരു സംസ്ഥാനന്തര പാതയിൽ പുന്നാട് കാറുകൾ കൂട്ടിയിടിച്ച് മാപ്പിളപ്പാട്ട് കലാകാരൻ മരിച്ചു. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ ഉൾപ്പെട്ട പാടിയിട്ടുണ്ട് ഫൈജാസ് ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറും മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഫൈജാസ് സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഫൈജാസ് സഞ്ചരിച്ച കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
വാഹനത്തിന്റെ അകത്ത് കുടുങ്ങിക്കിടന്ന ഫൈജാസിനെ പോലീസും ഫയർ ഫോഴ്സുമെത്തി ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേയ്ക്കും ഫൈജാസ് മരണപ്പെട്ടിരുന്നു. ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ഇവരെ പരുക്കുകളോടെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പതിവായി അപകടങ്ങൾ നടക്കുന്ന സ്ഥലമാണ് ഇതെന്നാണ് പറയുന്നത്. കീഴൂർക്കുന്നിനും പുന്നാടിനുമിടയിൽ നേരെയുള്ള റോഡും ഇറക്കവുമാണ്. ഇവിടെ വാഹനങ്ങൾ അമിതവേഗതയിലാണ് സഞ്ചരിക്കാറുള്ളത്. ഇതിന് മുൻപും പ്രദേശത്ത് അപകട മരണങ്ങൾ
സംഭവിച്ചിട്ടുണ്ട്.












Click it and Unblock the Notifications