ജനപ്രീതി ഇടിയാതെ പികെ ശ്രീമതി എംപി.. ഫണ്ട് വിനിയോഗത്തിലും മുന്പില്
കണ്ണൂരിലെ ഗോദയിൽ ഇനി ആരെന്ന ചോദ്യത്തിന് പികെ ശ്രീമതിയെന്ന മറുപടിയാണ് പാർട്ടി നേതൃത്വങ്ങളിൽ നിന്നടക്കം ഉയരുന്നത്. കോൺഗ്രസിന്റെ കണ്ണൂരിലെ മുഖമായ കെ. സുധാകരനെ അടിയറവ് പറയിപ്പിച്ച പികെ ശ്രീമതിയുടെ ജനപ്രീതിക്ക് വർഷങ്ങൾക്കിപ്പുറവും ഇടിവ് പറ്റിയിട്ടില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

കണ്ണൂരിന്റെ വികസന പ്രവത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് സിപിഎം വിജയ പ്രതീക്ഷ പുലർത്തുന്നത്. വികസന പ്രവർത്തനങ്ങളിലെ സജീവ ഇടപെടലും ജനകീയ മുഖവുമാണ് ശ്രീമതിയുടെ മികവായി ഉയർത്തികാട്ടുന്നത്. ജില്ലാ കൗൺസിലിലംഗം, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായി താഴെതട്ടിലെ സ്പന്ദനമറിഞ്ഞ ശ്രീമതി ടീച്ചർ 2001ലാണ് പയ്യന്നൂരിൽ നിന്നുള്ള കന്നിയങ്കത്തിൽ നിയമസഭയിലെത്തിയത്.
2006ൽ 3,6122 വോട്ടെന്ന റെക്കാർഡ് ഭൂരിപക്ഷവും ലഭിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ പദവിയും തേടിയെത്തി. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോക്സഭാംഗമെന്ന നിലയിൽ കേന്ദ്രഫണ്ടുകൾ കൂടുതൽ ലഭ്യമാക്കുന്നതിലും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെയും ശ്രദ്ധ മികവായി വിലയിരുത്തുന്നു.
12.95 കോടിയുടെ പദ്ധതികള്‍ ഇതുവരെ മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ട്. 2014-15 വര്‍ഷത്തെ ആകെയുള്ള 153 പ്രവൃത്തികളും 2015-16ലെ 121ല്‍ 119ഉം, 16-17ലെ 162ല്‍ 137ഉം 17-18ലെ 236ല്‍ 94ഉം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
വനിതാഅംഗമെന്ന നിലയിലും ലോക്സഭയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications