കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനപ്രീതി ഇടിയാതെ പികെ ശ്രീമതി എംപി.. ഫണ്ട് വിനിയോഗത്തിലും മുന്‍പില്‍

  • By Aami Madhu
Google Oneindia Malayalam News

കണ്ണൂരിലെ ഗോദയിൽ ഇനി ആരെന്ന ചോദ്യത്തിന് പികെ ശ്രീമതിയെന്ന മറുപടിയാണ് പാർട്ടി നേതൃത്വങ്ങളിൽ നിന്നടക്കം ഉയരുന്നത്. കോൺഗ്രസിന്റെ കണ്ണൂരിലെ മുഖമായ കെ. സുധാകരനെ അടിയറവ് പറയിപ്പിച്ച പികെ ശ്രീമതിയുടെ ജനപ്രീതിക്ക് വർഷങ്ങൾക്കിപ്പുറവും ഇടിവ് പറ്റിയിട്ടില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

pksreemathy-1544444266.jpg -

കണ്ണൂരിന്റെ വികസന പ്രവത്തനങ്ങൾ എണ്ണിപ്പറഞ്ഞാണ് സിപിഎം വിജയ പ്രതീക്ഷ പുലർത്തുന്നത്. വികസന പ്രവർത്തനങ്ങളിലെ സജീവ ഇടപെടലും ജനകീയ മുഖവുമാണ് ശ്രീമതിയുടെ മികവായി ഉയർത്തികാട്ടുന്നത്. ജില്ലാ കൗൺസിലിലംഗം, ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായി താഴെതട്ടിലെ സ്പന്ദനമറിഞ്ഞ ശ്രീമതി ടീച്ചർ 2001ലാണ് പയ്യന്നൂരിൽ നിന്നുള്ള കന്നിയങ്കത്തിൽ നിയമസഭയിലെത്തിയത്.

2006ൽ 3,6122 വോട്ടെന്ന റെക്കാർഡ് ഭൂരിപക്ഷവും ലഭിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രിയുടെ പദവിയും തേടിയെത്തി. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള ശ്രമങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോക്‌സഭാംഗമെന്ന നിലയിൽ കേന്ദ്രഫണ്ടുകൾ കൂടുതൽ ലഭ്യമാക്കുന്നതിലും പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെയും ശ്രദ്ധ മികവായി വിലയിരുത്തുന്നു.

12.95 കോടിയുടെ പദ്ധതികള്‍ ഇതുവരെ മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ട്. 2014-15 വര്‍ഷത്തെ ആകെയുള്ള 153 പ്രവൃത്തികളും 2015-16ലെ 121ല്‍ 119ഉം, 16-17ലെ 162ല്‍ 137ഉം 17-18ലെ 236ല്‍ 94ഉം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
വനിതാഅംഗമെന്ന നിലയിലും ലോക്‌സഭയിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

English summary
kannur mp pk sreemathi perfomance report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X