കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമങ്ങളുടെ ഉത്തരവാദി പിണറായി; ഇനി നോക്കിയിരിക്കില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി. ബിജെപി നടത്തുന്നത് പ്രതിരോധം മാത്രമാണ്. . ഇനിയും നോക്കിയിരിക്കാനാവില്ലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ് പറഞ്ഞു. സിപിഎം അക്രമങ്ങള്‍ അഴിച്ച് വിടുകയാമെങ്കില്‍ ബിജെപി ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതമാകുമെന്നും രാജ പറഞ്ഞു. പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ബാധ്യത പാര്‍ട്ടിക്കുണ്ടെന്നും രാജ വ്യക്തമാക്കി.

കണ്ണൂരില്‍ തിങ്കളാഴ്ച രാത്രി രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകളുടെ വിത്യാസത്തിലാണ് സിപിഎം-ബിഎംഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. രാമന്തളി കുന്നരുവില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ്, അന്നൂരില്‍ ബിഎംസ് പ്രവര്‍ത്തകന്‍ സികെ രാമചന്ദ്രന്‍ എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്.

Read More: മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴയില്‍ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ്...

Pinarayi Vijayan

കണ്ണൂരില്‍ ബിജെപിക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപി മനപ്പൂര്‍വ്വം അക്രമം അഴിച്ച് വിടാന്‍ ശ്രമിക്കുകയാണെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ആരോപണം. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുവെന്ന് കാണിച്ച് കേന്ദ്ര സേനയെ ഇറക്കാനുള്ള നീക്കമാണെന്നാണ് സിപിഎം പറയുന്നത്.

കണ്ണൂരിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ നേരിട്ടിടപെടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായാണ് വിവരം. ബിജെപി ദേശീയ നേതാവ് എച്ച് രാജയുടെ പ്രസ്താവനയും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. കണ്ണൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കോയമ്പത്തൂരില്‍ നിന്നും ആര്‍എഎഫ് 105 ബറ്റാലിയന്‍ സംഘം ജില്ലയിലെത്തിയിട്ടുണ്ട്. കേന്ദ്ര നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സിപിഎമ്മിനും ബിജെപിക്കും കൊലപാതകം ലഹരിയാണോ... കണ്ണൂരില്‍ സംഭവിക്കുന്നതെന്ത്...?സിപിഎമ്മിനും ബിജെപിക്കും കൊലപാതകം ലഹരിയാണോ... കണ്ണൂരില്‍ സംഭവിക്കുന്നതെന്ത്...?

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണോ എന്ന് തീരുമാനമെടുക്കുക. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം വ്യാപകമായ അക്രമം അഴിച്ച് വിടുകയാണെന്ന് സംസ്ഥാന നേതാക്കളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കണ്ണൂരില്‍ ദളിത് യുവതികള്‍ക്കെതിരെ നടന്ന അക്രമവും നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകനെ കെട്ടിയിട്ട് മര്‍ദ്ദിച്ചതും സിപിഎമ്മിന് വിനയാകും.

English summary
Kannur Murder BJP National secretary H Raja against Chief Minister Pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X