Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരില്‍ വീട്ടമ്മയുടെ കൊലപാതകം...ദുരൂഹത നീങ്ങുന്നു!! പ്രതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍!!

വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പ്രതി സമ്മതിച്ചു

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ വീട്ടമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ പോലീസ് പിടികൂടി. പള്ളിക്കുനി ചാക്കേരി കുനിയില്‍ ഗോപിയുടെ ഭാര്യ റീജയെയാണ് ദുരൂഹ സാഹചര്യത്തില്‍ അഴുക്കുചാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് റീജയുടെ മൃതദേഹം വീടിനു സമീപത്തുള്ള അഴുക്കുചാലില്‍ കാണപ്പെട്ടത്.

പിടിയിലായത്

പിടിയിലായത്

മത്തിപ്പറമ്പ് സ്വദേശിയായ അന്‍സരായാണ് കേസില്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്.

പീഡിപ്പിക്കാന്‍ ശ്രമിച്ചു

പീഡിപ്പിക്കാന്‍ ശ്രമിച്ചു

റീജയെ താന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പീഡനശ്രമം ചെറുക്കുന്നതിനിടെ റീജയെ പ്രതി കൊലപ്പെടുത്തിയാവാമെന്ന നിഗമനത്തിലാണ് പോലീസ്.

ബലാല്‍സംഗം നടന്നോ

ബലാല്‍സംഗം നടന്നോ

പീഡിപ്പിക്കാന്‍ താന്‍ ശ്രമം നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചെങ്കിലും ബലാല്‍സംഗം നടന്നിട്ടുണ്ടോയെന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

മൃതദേഹം കാണപ്പെട്ടത്

മൃതദേഹം കാണപ്പെട്ടത്

വീട്ടില്‍ നിന്നും 250 മീറ്റര്‍ അകലെയുള്ള വെള്ളച്ചിലാണ് കഴിഞ്ഞ ദിവസം റീജയുടെ മൃതദേഹം കാണപ്പെട്ടത്. വസ്ത്രം കീറിയ നിലയിലായിരുന്നു. ശരീരത്തില്‍ പരിക്കുകളുമുണ്ടായിരുന്നു. ഇതോടെയാണ് കൊലപാതകം തന്നെയാണ് നടന്നതെന്ന് പോലീസ് ഉറപ്പിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വച്ചു പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണത്തിനു കാരണമായ പരിക്കുകള്‍ പോലീസ് കണ്ടെത്തിയത്.

മുന്‍ വൈരാഗ്യം

മുന്‍ വൈരാഗ്യം

മുന്‍വൈരാഗ്യം കൊണ്ടാണോ അന്‍സാര റീജയെ ആക്രമിച്ചതെന്നു പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുന്‍വൈരാഗ്യമാണോ കൊലപാതകത്തിനു കാരണമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളില്‍ നിന്നും റീജയുടെ ആഭരണങ്ങള്‍ പോലീസ് കണ്ടെടുത്തതായി സൂചനയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+