• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൂടത്തായി സംഭവത്തിന് സമാനമായി കണ്ണൂരിലും കൊലപാതകം; പഴത്തിൽ സയനൈഡ് ചേർത്തു, മരിച്ചത് രണ്ടാം ഭാര്യ!!

കണ്ണൂർ: കോഴിക്കാട് കൂടത്തായി കൊലപാതക കേസിന് സമാനമായി കണ്ണൂരിലും പതിമൂന്ന് വർഷങ്ങൾകക് മുമ്പ് കൊലപാതകം നടന്നിരുന്നു. കൊളവല്ലൂരിലെ സാബിറയെന്ന 22കാരി മരിച്ചപ്പോഴും അന്നതൊരു ആത്മഹത്യയായി എല്ലാവരും കരുതുകയായിരുന്നു. ഒമ്പത് വർഷത്തിന് ശേഷം പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് അതൊരു കൊലപാതകമാണെന്ന് തെളിഞ്ഞത്. വെറും കൊലയായിരുന്നില്ല. പഴയത്തിൽ സയനൈഡ് മുക്കി നൽകിയായിരുന്നു ഭർത്താവായ പ്രതി സാബിറയെ കൊലപ്പെടുത്തിയത്.

ജോളിയുടെ കോയമ്പത്തൂർ യാത്ര എന്തിന് വേണ്ടി?അറസ്റ്റിന് തൊട്ടു മുമ്പും പോയി,അന്വേഷണം കോയമ്പത്തൂരിലേക്ക്

അന്വേഷണ റിപ്പോർട്ട് കഴിഞ്ഞവർഷം കോടതിക്ക് കൈമാറിയെങ്കിലും ഇതിലും പ്രതിക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. . 2006 ആഗസ്റ്ര് രണ്ടിന് രാവിലെ 6.45 ഓടെയാണ് ചെറുപ്പറമ്പിലെ ഭർതൃവീട്ടിൽ സാബിറ കുളിമുറിയിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ചുവീഴുന്നത്. ഭർത്താവ് അബ്ദുൾ ലത്തീഫ് ഈ വിവരം പുറത്തറിയിച്ചത് ഭാര്യ ആത്മഹത്യ ചെയ്തെന്ന നിലയിലായിരുന്നു. സാബിറയുടെ വീട്ടുകാർ നിരന്തരം പരാതിയുമായി നീങ്ങിയതിന് ശഷമായിരുന്നു സംഭവം കേസിലേക്ക് വഴിമാറിയത്.

ദുരൂഹ മരണം

ദുരൂഹ മരണം

കൊളവല്ലൂർ പോലീസ് ദുരൂഹമരണം സംബന്ധിച്ച് അന്വേഷണം നടത്തി ആന്തരാവയവങ്ങൾ പരിശോധിച്ചപ്പോൾ സയനൈഡ് അകത്തുചെന്നാണ് മരണമെന്ന് മനസിലാക്കാനായി. എന്നാൽ ആ അന്വേഷണത്തിൽ ഒരിക്കലും ഒരു സാധാരണ വീട്ടമ്മയായ സാബിറയ്ക്ക് എങ്ങനെ സയനൈഡ് ലഭിച്ചുവെന്നതുൾപ്പെടെ സംശയങ്ങൾക്ക് മറുപടിയുണ്ടായിരുന്നില്ല. സ്ത്രീധന പീഡനമാകാം കൊലപാതകം എന്ന നിഗമനത്തിൽ ഭർത്താവ് അബ്ദുൾ ലത്തീഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

തെളിവുകളില്ല

തെളിവുകളില്ല

എന്നാൽ കൊലപാതമാണെന്ന് തെളിയിക്കാനുള്ള തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിൽ അതൃപ്തി തോന്നിയ സാബിറയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥനെ കേസന്വേഷണത്തിനായി നിയോഗിക്കുന്നത്. കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയായിരുന്ന വിഎൻ വിശ്വനാഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ തീരുമാനമായി. എന്നാൽ അബ്ദുൾ ലത്തീഫ് ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നു.

സയനൈഡ് വാങ്ങിയത് ലത്തീഫ്

സയനൈഡ് വാങ്ങിയത് ലത്തീഫ്

തുടർന്നുള്ള ചോദ്യം ചെയ്യലിൽ താനാണ് സയനൈഡ് വാങ്ങി സൂക്ഷിച്ചതെന്നായിരുന്നു ലത്തീഫ് പറഞ്ഞത്. തൃശൂരിൽ നിന്നാണ് ഒരു വർഷം മുമ്പാ വാങ്ങി സൂക്ഷിച്ചതെന്നും. ആദ്യ ഭാര്യ മരിച്ചതിന് ശേഷമുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ലത്തീഫ് പോലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എന്നാൽ ഇത് താനറിയാതെ സാബിറ എടുത്ത് കഴിച്ചതാണെന്നും ലത്തീഫ് പോലീസിനോട് കള്ളം പറയുകയായിരുന്നു.

സംശയം ഉണ്ടാകാൻ പല കാരണങ്ങൾ...

സംശയം ഉണ്ടാകാൻ പല കാരണങ്ങൾ...

എന്നാൽ സാബിറയെ ആശുപത്രിയിൽ എത്തിക്കാൻ ലത്തീഫ് ശ്രമിച്ചിരുന്നില്ല എന്നത് പോലീസിന് സംശയമുണ്ടാക്കി. അതിനിടെ സാബിറയുടെ മരണം ഹൃദയാഘാതമാക്കാനുള്ള ശ്രമവും ലത്തീഫ് നടത്തി. സാബിറ ഉടുത്തിരുന്ന വസ്ത്രമുൾപ്പെടെ നീക്കംചെയ്തിരുന്നതായി അന്വേഷണസംഘത്തിന് നിഗമനമുണ്ടായി. വീട്ടിൽ പരിശോധന നടത്തിയ പൊലീസിന് പഴം കഴിച്ചതിന്റെ ശേഷിപ്പുകളൊന്നും കാണാനുമായില്ല. സാബിറയുടെ മരണം സ്ഥിരീകരിച്ചത് രണ്ട് ഡോക്ടർമാരെ വീട്ടിലേക്ക് വിളിച്ച വരുത്തിയിട്ടായിരുന്നു.

പോലീസിന്റെ ചോദ്യത്തിന് മുന്നിൽ പതറി

പോലീസിന്റെ ചോദ്യത്തിന് മുന്നിൽ പതറി

സംഭവത്തിന് ശേഷം അങ്ങനെയൊക്കെ ചെയ്തത് എന്തിനെന്ന് പൊലീസ് ചോദിച്ചതോടെയാണ് ഇയാൾ പതറിയത്. ഭാര്യയ്ക്ക് വയറിൽ ചില അസ്വസ്ഥതകൾ തോന്നിയിരുന്നതായും രാവിലെ വെറുംവയറ്റിൽ പഴം കഴിക്കുന്നത് ഉചിതമാണെന്ന് വിശ്വസിപ്പിച്ചാണ് പഴം നല്കിയതെന്നും ഇയാൾ അന്വേഷണസംഘത്തോട് പറഞ്ഞു. അബ്ദുൽ ലത്തീഫ് നേരത്തെ ഗൾഫിൽ സ്വർണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തിട്ടുള്ളയാളാണെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. എങ്കിലും ഇയാൾ തൃശൂരിൽ നിന്നാണ് സയനൈഡ് വാങ്ങിയതെന്ന മൊഴിൽ ഉറച്ചുനിൽക്കുകയായിരുന്നു.

English summary
Kannur murder case was similar to that of the Koodathi incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X